’ബാറ്റ്സ്മാൻമാരെ കളിയാക്കുന്നത് അവസാനിപ്പിക്കൂ’: കോഹ്്ലിയോടു ഫിഞ്ച്
’ബാറ്റ്സ്മാൻമാരെ കളിയാക്കുന്നത് അവസാനിപ്പിക്കൂ’: കോഹ്്ലിയോടു ഫിഞ്ച്
Friday, May 20, 2016 4:31 AM IST
ന്യൂഡൽഹി: മറ്റുള്ള ടീമുകളിലെ ബാറ്റ്സ്മാൻമാരെ കളിയാക്കുന്നത് അവസാനിപ്പിക്കാൻ ബാംഗളൂർ റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോഹ്്ലിയോട് ഗുജറാത്ത് ലയൺസ് ബാറ്റ്സ്മാൻ ആരൺ ഫിഞ്ച്. ബാറ്റിംഗ് വളരെ എളുപ്പമാണെന്ന തരത്തിൽ താങ്കൾ ബൗളർമാരെ നേരിടുന്നത് മറ്റു ടീമുകളിലെ ബാറ്റ്സ്മാൻമാർക്ക് നാണക്കേടുണ്്ടാക്കുന്നതാണ്– ഫിഞ്ച് ട്വിറ്ററിൽ കുറിച്ചു. ലോകോത്തര ബൗളിംഗ് നിരയെ ഭയം ലവലേശം കൂടാതെ നേരിടുന്ന ശൈലിയാണ് കോഹ്്ലിയോട് ഇത്തരത്തിൽ പ്രതികരിക്കാൻ ഫിഞ്ചിനെ പ്രേരിപ്പിച്ചത്. <യൃ><യൃ> 13 മത്സരങ്ങളിൽനിന്നു 865 റൺസുമായി കോഹ്്്ലിയാണ് ഐപിഎൽ ടോപ് സ്കോറർ പട്ടികയിൽ ഒന്നാം സ്‌ഥാനത്തു നിൽക്കുന്നത്. 86.5 റൺ ശരാശരിയിൽ നാലു സെഞ്ചുറികളും അഞ്ച് അർധസെഞ്ചുറികളും അടക്കമാണ് കോഹ്്ലിയുടെ ഐപിഎൽ പടയോട്ടം. രണ്്ടാം സ്‌ഥാനത്തുനിൽക്കുന്ന റോയൽ ചലഞ്ചേഴ്സിന്റെ തന്നെ എ.ബി. ഡിവില്ല്യേഴ്സിനേക്കാൾ 268 റൺസ് മുന്നിലാണ് കോഹ്്ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.