കോഹ്ലിക്കു സെഞ്ചുറി; ബാംഗളൂരിനു ജയം
കോഹ്ലിക്കു സെഞ്ചുറി; ബാംഗളൂരിനു ജയം
Wednesday, May 18, 2016 11:52 AM IST
ബംഗളൂരു: അദ്ഭുതപ്രകടനവുമായി വിരാട് കോഹ്ലി വീണ്ടും കളം നിറഞ്ഞ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരേ ബാംഗളൂർ റോയൽ ചലഞ്ചേഴ്സിനു 82 റൺസിന്റെ കൂറ്റൻ ജയം. മഴമൂലം 15 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗളൂർ മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ 211 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിൽ പഞ്ചാബിന് ഒൻപതു വിക്കറ്റ് നഷ്‌ടത്തിൽ 120 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഐപിഎലിൽ ഈ സീസണിൽ കോഹ്ലിയുടെ നാലാം സെഞ്ചുറിയാണിത്. ഓപ്പണർ ക്രിസ് ഗെയിൽ 73 റൺസ് നേടി. 47 പന്തിൽനിന്നായിരുന്നു കോഹ്ലിയുടെ സെഞ്ചുറി. 50 പന്തിൽ 12 ബൗണ്ടറിയും എട്ടു സിക്സുമടക്കം 113 റൺസ് നേടിയ ശേഷമാണ് കോഹ്ലി പുറത്തായത്.

ടോസ് നേടിയ പഞ്ചാബ് ബാംഗളൂരിനെ ബാറ്റിംഗിനിയയ്ക്കുകയായിരുന്നു. എന്നാൽ, തീരുമാനം തെറ്റെന്നു തെളിയിച്ച് കോഹ്ലിയും ഗെയ്ലും നിറഞ്ഞു കളിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.