ഡൽഹിക്കു തോൽവി
ഡൽഹിക്കു തോൽവി
Thursday, May 5, 2016 12:38 PM IST
ന്യൂഡൽഹി: ഡൽഹി ഡെയർഡെവിൾസിന് ഒടുവിൽ പരാജയം. ധോണി നയിക്കുന്ന പൂന സൂപ്പർ ജയന്റ്സ് ഏഴു വിക്കറ്റിനാണ് ഡൽഹിയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ്ചെയ്ത ഡൽഹി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 167 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പൂന സൂപ്പർ ജയന്റ്സ് 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടന്നു. 48 പന്തിൽ 63 റൺസ് നേടിയ അജിങ്ക്യ രഹാനെയാണ് പൂനയ്ക്കു വിജയം സമ്മാനിച്ചിത്.

സഞ്ജു സാംസൺ(20), കരുൺ നായർ (32), ഡുമിനി(34), ബില്ലിംഗ്സ് (24) എന്നിവരുടെ ബാറ്റിംഗാണ് ഡൽഹിക്കു ഭേദപ്പെട്ട സ്കോർ സമ്മിനിച്ചത്. പൂനയ്ക്കുവേണ്ടി സ്കോട്ട് ബോളണ്ടും രജത് ഭാട്ടിയയും രണ്ടു വിക്കറ്റ് വീതം നേടി.


മറുപടി ബാറ്റിംഗിനിറങ്ങിയ പൂനയ്ക്ക് അജിങ്ക്യ രഹാനെയും ഉസ്മാൻ ഖവാജയും(30) മികച്ച തുടക്കം നൽകി. അവസാന ഓവറുകളിൽ ആഞ്ഞു വീശിയ തിസര പെരേര അഞ്ചു പന്തിൽ 14 റൺസ് നേടി. ഡൽഹിക്കുവേണ്ടി ഇമ്രാൻ താഹിർ രണ്ടു വിക്കറ്റ് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.