എൻബിഎ പദ്ധതി സൂപ്പർ ഹിറ്റ്
എൻബിഎ പദ്ധതി സൂപ്പർ ഹിറ്റ്
Thursday, May 5, 2016 12:38 PM IST
കോട്ടയം: എൻബിഎയും റിലയൻസ് ഫൗണ്ടേഷനും സംയുക്‌തമായി നടത്തിയ ജൂണിയർ എൻബിഎ പദ്ധതി വൻവിജയം. ഒന്നര ലക്ഷം യുവതാരങ്ങൾക്ക് ബാസ്കറ്റ്ബോളിൽ പരിശീലനം നൽകാൻ കഴിഞ്ഞതായി സംഘാടകർ അവകാശപ്പെട്ടു. ഇന്ത്യയിലെ 14 നഗരങ്ങളിൽ നിന്നായി 2200 സ്കൂളുകൾ പരിശീലന പദ്ധതിയിൽ പങ്കെടുത്തു. 16 വയസിൽ താഴെയുള്ള താരങ്ങൾക്കു വേണ്ടിയായിരുന്നു പരിശീലനം. തെരഞ്ഞെടുക്കപ്പെട്ട 128 കുട്ടികൾ നോയിഡയിൽ നടന്ന ദേശീയ ക്യാമ്പിൽ പങ്കെടുത്തു. ഇന്ത്യയിലെ മികച്ച താരങ്ങൾക്കും പരിശീലകർക്കുമൊപ്പം അന്താരാഷ്ട്ര പരിശീലകരും പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ബാസ്കറ്റ്ബോളിന്റെ വിവിധ വശങ്ങൾ പരിചയപ്പെടുത്തി. കേരളത്തിൽ കൊച്ചി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ജില്ലകളിലായി നടന്ന പരിശീലന ക്യാമ്പിൽ 200 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. പോർച്ചുഗലിൽ നിന്നുള്ള ഹോ റോച്ച, അമേരിക്കയിൽ നിന്നുള്ള ജേഡ് തുടങ്ങിയ അന്താരാഷ്ട്ര താരങ്ങൾ കേരളത്തിൽ പരിശീലനം നൽകാനെത്തി. ക്യാമ്പിൽ കേരളത്തിൽ നിന്നുള്ള താരങ്ങൾ മികച്ച പ്രകടനമാണ് നടത്തിയത്. അണ്ടർ 13, അണ്ടർ 16 വിഭാഗങ്ങളിൽ നിന്നായി 12 താരങ്ങളാണ് കേരളത്തിൽ നിന്നു പങ്കെടുത്തത്.


ക്യാമ്പിൽ പങ്കെടുത്ത കേരള താരങ്ങൾ

അണ്ടർ 13: പെൺകുട്ടികൾ

ആൻ മേരി സഖറിയ(മൗണ്ട്കാർമൽ സ്കൂൾ), റെബേക്ക മാർട്ടിൻ(ഭവൻസ് എറണാകുളം), അമീഷ ജോസ്(സെന്റ് ജോൺസ് അഞ്ചൽ)

അണ്ടർ 13: ആൺകുട്ടികൾ

ആരോൺ വി ബ്ലെസൻ(സെന്റ് എഫ്രേംസ് മാ ന്നാനം), നിഖിൽ തോമസ്(ഷാന്താൾ ജ്യോതി മുട്ടം), കാൽവിൻ ലൂയിസ് (ഡോൺബോസ്കോ വടുതല)

അണ്ടർ 16: പെൺകുട്ടികൾ

ആർ. ശ്രീകല(സെന്റ് ഗൊരേത്തി സ്കൂൾ, തിരുവനന്തപുരം), അപർണ സദാശിവൻ (ലിറ്റിൽഫ്ളവർ എച്ച്എസ്എസ് കൊരട്ടി), ഒലിവിയ ടി ഷിബു(ഷാന്താൾജ്യോതി മുട്ടം)

അണ്ടർ 16: ആൺകുട്ടികൾ

സെജിൻ മാത്യു(എംടിഎച്ച്സ് സ്പോർട്സ് ഹോസ്റ്റൽ ), ഗോകുൽ ബാബു(ലിറ്റിൽഫ്ളവർ എച്ച്എസ്എസ് കൊരട്ടി), ആന്റണി വർഗീസ്(ലിറ്റിൽഫ്ളവർ എച്ച്എസ്എസ് കൊരട്ടി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.