ആഘോഷത്തിൽ മതിമറന്നു ലീസ്റ്റർ
ആഘോഷത്തിൽ മതിമറന്നു ലീസ്റ്റർ
Wednesday, May 4, 2016 11:58 AM IST
ലീസ്റ്റർ: ലീസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടനേട്ടം ആഘോഷിച്ചത് സിറ്റിയിലെ പ്രമുഖ ഇറ്റാലിൻ റസ്റ്ററന്റ് സാൻ കാർലോയിൽ. 132 വർഷം ചരിത്രമുള്ള ക്ലബ്ബിന്റെ ആദ്യ ഫസ്റ്റ് ഡിവിഷൻ കിരീടനേട്ടമാണ് 2015–16 സീസണിൽ സ്വന്തമക്കിയത്.

റസ്റ്ററന്റിൽ നടന്ന ആഘോഷങ്ങൾക്ക് ക്ലബ്ബ് മാനേജർ ക്ലൗഡിയോ റനിയേരി, സ്റ്റാർ സ്ട്രൈക്കർ ജെയ്മി വാർഡി, ഉടമസ്‌ഥൻ വിചായ് ശ്രീവർധനപ്രഭ എന്നിവരും എത്തിയിരുന്നു. ലീസ്റ്റർ സിറ്റിയുടെ റസ്റ്ററന്റിലെ ആഘോഷത്തിലെ പ്രധാന വിഭവം വലിയ കടൽകൊഞ്ചായിരുന്നു.

ലീസ്റ്റർ താരങ്ങളും മറ്റുള്ളവരും റസ്റ്ററന്റിൽ ഉണ്ടെന്നറിഞ്ഞ് നിരവധി ആരാധകർ എത്തി. ലീസ്റ്റർ കിരീടം നേടുമെന്ന് പ്രതീക്ഷിച്ചത് 5000 പേരിൽ ഒരാൾ മാത്രമായിരുന്നു.


<ആ>വൻ ക്ലബ്ബുകൾ പണം മുടക്കി വിജയം നേടുന്നു: റനിയേരി

ലണ്ടൻ: ഇംഗ്ലണ്ടിലെ വൻ സാമ്പത്തിക ഭദ്രതയുള്ള ഫുട്ബോൾ ക്ലബ്ബുകൾ അടുത്ത രണ്ടു പതിറ്റാണ്ടുവരെ പ്രീമിയർ ലീഗ് ഭരിക്കുമെന്ന് പ്രീമിയർ ലീഗിലെ പുതിയ ചാമ്പ്യന്മാരായ ലീസ്റ്റർ സിറ്റിയുടെ പരിശീലകൻ ക്ലൗഡിയോ റനിയേരി. അതുകൊണ്ട് തന്നെ അടുത്ത സീസണുകളിലും ലീസ്റ്ററിനു ഒന്നാം സ്‌ഥാനക്കാരെന്ന നേട്ടം ആവർത്തിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വെറും 5.7 കോടി പൗണ്ട് കൊണ്ടാണ് ലീസ്റ്റർ സിറ്റി ടീമിനെ തട്ടിക്കൂട്ടിയത്.

ഈപ്രാവശ്യം ആദ്യ പത്തിലെത്തിയ ക്ലബ്ബുകളിൽ ഏറ്റവും കുറച്ചു പണം മുടക്കിയ ടീമെന്ന പേരും ലീസ്റ്ററിനു തന്നെ. വലിയ മുതൽ മുടക്കുന്ന വൻ ക്ലബ്ബുകൾ വലിയ ജയം നേടുന്നു. 99 ശതമാനത്തോളം ഇതുതന്നെയാണ് പ്രീമിയർ ലീഗിൽ നടക്കുന്നത്. അടുത്ത രണ്ടു പതിറ്റാണ്ടോളം ഇതുതന്നെയായിരിക്കും സ്‌ഥിതി അതിലൊരു മാറ്റവുമുണ്ടാകില്ല –റനിയേരി പറഞ്ഞു.

ഈ സീസണിൽ ടീമൊരുക്കാനായി ക്ലബ്ബുകൾ മുടക്കിയ കണക്കു നോക്കിയാൽ ഏറ്റവും മുന്നിൽ മാഞ്ചസ്റ്റർ സിറ്റിയും ഏറ്റവും കുറവ് ബോൺമൗത്തുമാണ് എന്നു മനസിലാകും.


കണക്കുപ്രകാരം ലീസ്റ്റർ പതിനഞ്ചാം സ്‌ഥാനത്താണ്.– മാഞ്ചസ്റ്റർ സിറ്റി (41.5 കോടി പൗണ്ട്), മാഞ്ചസ്റ്റർ യുണൈറ്റഡ് (39.5 കോടി പൗണ്ട്), ചെൽസി (28 കോടി പൗണ്ട്), ലിവർപൂൾ (26 കോടി പൗണ്ട്), ആഴ്സണൽ (23.1 കോടി പൗണ്ട്), ടോട്ടനം 15.9 കോടി പൗണ്ട്, ന്യൂകാസിൽ യുണൈറ്റഡ് (14.5 കോടി പൗണ്ട്), സതാംപ്ടൺ (13.9 കോടി പൗണ്ട്), എവർട്ടൺ (11.2 കോടി പൗണ്ട്), സണ്ടർലാൻഡ് ( 11.2 കോടി പൗണ്ട്), വെസ്റ്റ്ഹാം യുണൈറ്റഡ് (10.6 കോടി പൗണ്ട്), ആസ്റ്റൺ വില്ല (9.3 കോടി പൗണ്ട്), സ്റ്റോക് സിറ്റി (7.3 കോടി പൗണ്ട്), ക്രിസ്റ്റൽ പാലസ് (7.2 കോടി പൗണ്ട്), ലീസ്റ്റർ സിറ്റി (6.3 കോടി പൗണ്ട്), വെസ്റ്റ്ബ്രോംവിച്ച് (62 കോടി പൗണ്ട്), സ്വാൻസി സിറ്റി (5.6 കോടി പൗണ്ട്), വാറ്റ്ഫോർഡ് (5.3 കോടി പൗണ്ട്), നോർവിച്ച് സിറ്റി (5.5 കോടി പൗണ്ട്), ബോൺമൗത്ത് (4.3 കോടി പൗണ്ട്)

ലീസ്റ്ററിനെപ്പോലെ ഒരു ടീമിന്റെ നേട്ടം 20 വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന കാര്യമാണ്. 1978ൽ നോട്ടിംഗ്ഹാം ഫോറസ്റ്റും 1995ൽ ബ്ലാക്ബേൺ റോവേഴ്സും ചാമ്പ്യൻമാരായത് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുപോലെ ഒരു നേട്ടം പിന്നീട് ആവർത്തിക്കാൻ ഈ രണ്ടു ക്ലബ്ബുകൾക്കുമായില്ല. അതുകൊണ്ട് തന്നെ ലീസ്റ്ററിന് ഈ നേട്ടം അടുത്ത സീസണിൽ ആവർത്തിക്കാനാകുമോ വലിയ സമ്പത്തുള്ള ക്ലബ് മികച്ച കളിക്കാരെ സ്വന്തമാക്കി വിജയം നേടുകയായിരുന്നു. ലീസ്റ്ററിന്റെ ഉടമസ്‌ഥനായ വിചായ് ശ്രീവർധനപ്രഭ 2010ൽ ക്ലബ്ബ് സ്വന്തമാക്കി.

2014ൽ പരിശീലകൻ റനിയേരിയുമായി സംസാരിച്ച അദ്ദേഹം ക്ലബ്ബിനെ അടുത്ത മൂന്നു വർഷത്തിനുള്ളിൽ ആദ്യ അഞ്ച് സ്‌ഥാനങ്ങളിലെത്തിക്കുകയാണെങ്കിൽ 18 കോടി പൗണ്ട് മുടക്കാൻ തയാറാകുമെന്നു പ്രഖ്യാപിച്ചു. അടുത്ത സീസണിൽ ലീസ്റ്ററിനു 9.9 കോടി പൗണ്ടിനും 15 കോടി പൗണ്ടിനുമിടയിലുള്ള സമ്മാനത്തുകയും 513.6 കോടി പൗണ്ടിന്റെ ടെലിവിഷൻ കരാറും ക്ലബ്ബിനു ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.