ജെയ്മി വാർഡി
ജെയ്മി വാർഡി
Tuesday, May 3, 2016 12:42 PM IST
ഇംഗ്ലീഷ് പ്രീമിയർലീഗിന്റെ താരമായി ഉയർന്നു കഴിഞ്ഞു ലെസ്റ്ററിന്റെ ജെയ്മി വാർഡി. ഇംഗ്ലണ്ടിനും ക്ലബിനുവേണ്ടി ഈ സീസണിൽ 24 ഗോളുകൾ വാർഡി നേടി. 28 ഗോളുകൾ അടിക്കാൻ അവസരവും സൃഷ്ടിച്ചു. അതുകൊണ്ടു തന്നെ ഈ സീസണിലെ മികച്ചതാരമായി ഫുട്ബോൾ എഴുത്തുകാരുടെ അസോസിയേഷൻ തെരഞ്ഞെടുത്തത് ജെയ്മി വാർഡിയെയാണ്. കഴിഞ്ഞ ഒക്ടോബറിലും നവംബറിലും പ്രീമിയർലീഗിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തത് വാർഡിയെയാണ്. മികച്ച പ്രകടനത്തിലൂടെ കാണികളുടെ ഹരമായി മാറിയ വാർഡിയുടെ കുതിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. അത്ര പരിചിതമല്ലാത്ത ലീഗിനു പുറത്തുള്ള ടീമിൽ നിന്നു എത്തിപ്പെട്ട താരമാണ് ജെയ്മിവാർഡി. സ്റ്റോക്ക് ബ്രിജ്പാർക്ക്, ഹാലിഫാക്സ് ടൗൺ, ഫ്ളീറ്റ് വുഡ് ടൗൺ എന്നിവയിലൂടെയാണ് ലെസ്റ്ററിൽ എത്തിപ്പെട്ടത്. മൂന്നരവർഷം മുമ്പായിരുന്നു ലെസ്റ്ററിലേക്കുള്ള കടന്നുവരവ്.


കടുത്ത പ്രതിരോധക്കാരോടൊപ്പം കളിച്ചുവളർന്ന താരമാണ് ലെസ്റ്ററിന്റെ സ്ട്രൈക്കർ ജെയ്മി വാർഡി. പ്രീമിയർലീഗിന്റെ അവസാനനാളുകളിൽ വെസ്റ്റ്ഹാമിനെതിരേയുള്ള കളിയിൽ രണ്ടു മഞ്ഞക്കാർഡ് വാങ്ങി പുറത്താക്കപ്പെട്ടുവെങ്കിലും ജെയ്മി വാർഡിയുടെ പ്രകടനം നിറം മങ്ങില്ല. ക്ലബുമായുള്ള കരാർ പുതുക്കിയിരിക്കുകയാണ് ഈതാരം. 2019വരെ ജെയ്മി ലെസ്റ്ററിൽ തുടരും. വാർഡി മാത്രമല്ല, ഇങ്ങനെ ഒരുപിടിതാരങ്ങളുണ്ട് ലെസ്റ്ററിൽ മികവുകാട്ടിയവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.