ഡൽഹിക്കു മിന്നും ജയം
ഡൽഹിക്കു മിന്നും ജയം
Tuesday, May 3, 2016 12:42 PM IST
രാജ്കോട്ട്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർഡെവിൾസ് കുതിക്കുകയാണ്. പോയിന്റ് നിലയിൽ ഒന്നാം സ്‌ഥാനത്തുള്ള ഗുജറാത്ത് ലയൺസിനെ എട്ടു വിക്കറ്റിനു കശക്കി ഡൽഹി ഡെയർഡെവിൾസ് അഞ്ചാം ജയമാഘോഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ലയൺസിന് ഡൽഹി ബൗളർമാരുടെ മിന്നും പ്രകടനത്തിനു മുന്നിൽ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 149 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി 17.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം കണ്ടു. ഡൽഹിക്കു വേണ്ടി ഓപ്പണർമാരായ റിഷഭ് പന്തും(40 പന്തിൽ 69) ക്വിന്റൺ ഡി കോക്കും(45 പന്തിൽ 46) മികച്ച തുടക്കം നൽകി. 19 റൺസെടുത്ത സഞ്ജു സാംസൺ പുറത്താകാതെ നിന്നു. നേരത്തെ ഡൽഹിക്കു വേണ്ടി ഷഹബാസ് നദിം രണ്ടു വിക്കറ്റ് നേടി. 53റൺസെടുത്തദിനേഷ് കാർത്തികാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. ഗുജറാത്ത് ഒമ്പതു കളികളിൽനിന്ന് 12 പോയിന്റുമായി ഒന്നാം സ്‌ഥാനത്തു തുടരുകയാണ്. ഡൽഹി ഏഴു കളികളിൽനിന്ന് 10 പോയിന്റുമായി രണ്ടാം സ്‌ഥാനത്താണ്.


ഇന്നത്തെ മത്സരം കോൽക്കത്ത– പഞ്ചാബ് രാത്രി എട്ടിന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.