സച്ചിനും ഒളിമ്പിക് അംബാസഡറാകും
സച്ചിനും ഒളിമ്പിക് അംബാസഡറാകും
Tuesday, May 3, 2016 12:42 PM IST
മുംബൈ: റിയോ ഒളിമ്പിക്സിനുള്ള അംബാസഡർമാരുടെ എണ്ണം ഏറുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറും ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഗുഡ്വിൽ അംബാസഡറാകുന്നു. അംബാസഡറാകാനുള്ള ഇന്ത്യൻ ഒളിമ്പിക്് അസോസിയേഷന്റെ (ഐഒഎ) ക്ഷണം സച്ചിൻ സ്വീകരിച്ചു. ബോളിവുഡ് താരം സൽമാൻ ഖാൻ, ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവർക്കൊപ്പമാണ് സച്ചിനും അംബാസഡറാകുന്നത്. ബോളിവുഡ് നടൻ സൽമാൻ ഖാനെ അംബാഡസറായി നിശ്ചയിച്ചതിന്റെ പേരിൽ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കായിക മേഖലയിലെ പ്രശസ്തരെ ഗുഡ്വിൽ അംബാസഡറായി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പരിഗണിച്ചത്. അഭിനവ് ബിന്ദ്രയെ കഴിഞ്ഞയാഴ്ചയാണ് ഗുഡ്വിൽ അംബാഡസറായി തെരഞ്ഞെടുത്തത്. സൽമാനെ അംബാസഡറാക്കുന്നതിനെതിരേ മിൽഖാ സിംഗ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.