ദേശീയ യൂത്ത് കായികമേള: ഒരുക്കം തുടങ്ങി
Tuesday, May 3, 2016 12:42 PM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ദേശീയ കായികമേള നടത്താൻ ഒരുക്കം തുടങ്ങി. 26 മുതൽ 28 വരെയാണ് കായിക മേള. 1982ന് ശേഷം മലബാറിലും സർവകലാശാല സ്റ്റേഡിയത്തിൽ ആദ്യമായും നടത്തുന്ന ദേശീയ യൂത്ത് കായിക മേളയാണിത്. 18 വയസിനു താഴെയുള്ള പുരുഷ, വനിതാ കായിക താരങ്ങളാണ് മത്സരിക്കുക. 600 കായിക താരങ്ങളും 150 ഓളം ഒഫീഷലുകളും ചാമ്പ്യൻഷിപ്പിന്റെ ഭാഗമാകും. ആധുനിക സംവിധാനങ്ങളെല്ലാം ഉപയോഗിച്ചുകൊുള്ള ചാമ്പ്യൻഷിപ്പ് ഔദ്യോഗിക ദൃശ്യമാധ്യമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. മലപ്പുറം ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ മേൽനോട്ടത്തിലാണ് സർവകലാശാല സ്റ്റേഡിയത്തിൽ ദേശീയ കായിക മേള സംഘടിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.