റിയോ ഒളിമ്പിക്സ് ഗുഡ്വിൽ അംബാസഡറായി സച്ചിനും
റിയോ ഒളിമ്പിക്സ് ഗുഡ്വിൽ അംബാസഡറായി സച്ചിനും
Tuesday, May 3, 2016 2:57 AM IST
മുംബൈ: റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഗുഡ്വിൽ അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും തെരഞ്ഞെടുക്കപ്പെട്ടു. ബോളിവുഡ് താരം സൽമാൻ ഖാൻ, ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവർക്കൊപ്പമാണ് സച്ചിനും അംബാസഡറാകുന്നത്. സംഗീത മാന്ത്രികൻ എ.ആർ റഹ്മാനെയും ഗുഡ്വിൽ അംബാസഡറാക്കാൻ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.<യൃ><യൃ>ബോളിവുഡ് നടൻ സൽമാൻ ഖാനെ അംബാഡസറായി നിശ്ചയിച്ചതിന്റെ പേരിൽ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കായിക മേഖലയിലെ പ്രശസ്തരെ ഗുഡ്വിൽ അംബാസഡറായി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പരിഗണിച്ചത്. അഭിനവ് ബിന്ദ്രയെ കഴിഞ്ഞാഴ്ചയാണ് ഗുഡ്വിൽ അംബാഡസറായി തെരഞ്ഞെടുത്തത്. ഓഗസ്റ്റ് അഞ്ചിനാണ് റിയോ ഡി ഷാനെറോയിൽ ഗെയിംസ് ആരംഭിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.