കേരള പ്രീമിയർ ലീഗ്: വീണ്ടും എസ്ബിടി ചാമ്പ്യന്മാർ
കേരള പ്രീമിയർ ലീഗ്: വീണ്ടും എസ്ബിടി ചാമ്പ്യന്മാർ
Monday, May 2, 2016 12:22 PM IST
മൂവാറ്റുപുഴ: കേരള ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ഫുട്ബോൾ ക്ലബ് സംഘടിപ്പിച്ച മൂന്നാമത് കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിലവിലുള്ള ചാമ്പ്യന്മാരായ എസ്ബിടി കിരീടം നിലനിർത്തി. ഞായറാഴ്ച നടന്ന ഫൈനലിൽ എസ്ബിടി ഒരു ഗോളിന് സെൻട്രൽ എക്സൈസ് കൊച്ചിയെ പരാജയപ്പെടുത്തി. എസ്ബിടിയുടെ വിജയ ഗോൾ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ മുൻ സന്തോഷ് ട്രോഫി താരം ഉസ്മാൻ വലയിൽ എത്തിച്ചു.രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച സെൻട്രൽ എക്സൈസിന് നിരവധി സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാനായില്ല.


സമാപന ചടങ്ങിൽ സിനിമാ താരം നീരജ് മാധവ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.