വീണ്ടും കോൽക്കത്ത
വീണ്ടും കോൽക്കത്ത
Monday, May 2, 2016 12:22 PM IST
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാംഗളൂർ റോയൽ ചലഞ്ചേഴ്സിനെ അഞ്ചു വിക്കറ്റിനു തകർത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗളൂർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 185 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ചു പന്തു ശേഷിക്കേ ലക്ഷ്യം കണ്ടു. 29 പന്തിൽ 60 റൺസ് അടിച്ച യൂസഫ് പഠാന്റെയും 24 പന്തിൽ 39 റൺസ് നേടിയ ആന്ദ്രെ റസലിന്റെയും മികവിലാണ് കോൽക്കത്ത ജയിച്ചത്. ഒരു ഘട്ടത്തിൽ നാലിന് 69 എന്ന നിലയിൽ കോൽക്കത്ത തകർന്നിരുന്നു. പഠാനാണ് മാൻ ഓഫ് ദ മാച്ച്.


വിരാട് കോഹ്്ലിയുടെയും (44 പന്തിൽ 52) കെ.എൽ. രാഹുലിന്റെയും(32 പന്തിൽ 52) അർധസെഞ്ചുറിയുടെ മികവിലാണ് ബാംഗളൂർ മികച്ച സ്കോറിലെത്തിയത്. അവസാന ഓവറുകളിൽ നാലു പന്തിൽ 16 റൺസെടുത്ത സ്റ്റുവർട്ട് ബിന്നിയുടെയും 21 പന്തിൽ 34 റൺസെടുത്ത ഷെയ്ൻ വാട്സന്റെയും കൂറ്റനടികൾ ബാംഗളൂരിനു കൂറ്റൻ സ്കോർ സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.