ഇന്ത്യൻ എക്സ്പ്രസ് ഇനി ദ്യുതിയും അമിയയും
ഇന്ത്യൻ എക്സ്പ്രസ് ഇനി ദ്യുതിയും അമിയയും
Thursday, April 28, 2016 2:12 PM IST
ന്യൂഡൽഹി: ഇന്ത്യൻ അത്ലറ്റിക്സിന്റെ ശുഭകരമായ ഭാവിയിലേക്ക് ഇതാ തലയെടുപ്പോടെ രണ്ടു പേർ. കാലങ്ങളായി കുലുങ്ങാതെ കിടന്ന ദേശീയ റിക്കാർഡ് മറികടന്ന പ്രകടനവുമായി ഒഡീഷയിൽനിന്നുള്ള ദ്യുതി ചന്ദും അമിയ കുമാറും ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിറഞ്ഞു തുളുമ്പി. ദ്യുതി ദേശീയ റിക്കാർഡ് മറികടന്നെങ്കിലും ഒളിമ്പിക് യോഗ്യത സെക്കൻഡിന്റെ നൂറിലൊരംശത്തിൽ നഷ്‌ടമായത് ഏവരെയും സങ്കടപ്പെടുത്തി. ഇന്നലെ വൈകിട്ട് 6.30നു നടന്ന 100 മീറ്റർ ഫൈനലിൽ 11. 33 സെക്കൻഡിലാണ് ദ്യുതി ഓടിയെത്തിയത്. ഇതാകട്ടെ പുതിയ ദേശീയ റിക്കാർഡും. 2000ൽ ഒഡീഷയിൽനിന്നുള്ള രചിത മിസ്ത്രി സ്‌ഥാപിച്ച 11.28 സെക്കൻഡ് എന്ന സമയമാണ് ദ്യുതി തിരുത്തിക്കുറിച്ചത്. ഒളിമ്പിക്സിനുള്ള യോഗ്യതാ മാർക്കായ 11.32 സെക്കൻഡ് നേരിയ വ്യത്യാസത്തിൽ ദ്യുതിക്കു നഷ്‌ടമായി. നാട്ടുകാരിയായ ശ്രബാനി നന്ദയ്ക്കാണ് (11.45 സെക്കൻഡ്) വെള്ളി.

അമേരിക്കയിൽ വിദഗ്ധ പരിശീലനത്തിനു ശേഷമാണ് ദ്യുതി ഫെഡറേഷൻ കപ്പിനെത്തിയത്. കാനറ ബാങ്കിന്റെ എച്ച്.എം. ജ്യോതി(11.46) വെങ്കലവും നേടി.

പുരുഷവിഭാഗത്തിൽ ഒഡീഷയിൽനിന്നുള്ള അമിയകുമാർ 100 മീറ്റർ സെമിയിൽ ദേശീയ റിക്കാർഡ് തിരുത്തിക്കുറിച്ചു. എന്നാൽ, ഫൈനലിൽ ഈ പ്രകടനം ആവർത്തിക്കാൻ അമിയയ്ക്കായില്ല. 10.26 സ്ക്കൻഡിലാണ് അമിയ മലയാളി താരം അനിൽകുമാ റും (2005) അബ്ദുൾ നജീബ് ഖുറേഷിയും(2010) സ്‌ഥാപിച്ച 10.30 സെക്കൻഡ് എന്ന റിക്കാർഡ് തിരുത്തിക്കുറിച്ചത്.

അമിയ ഫൈനലിൽ മെഡൽ നേടാത്തതുകൊണ്ട് ഇത് റിക്കാർഡായി അംഗീകരിക്കണമെന്നില്ല എന്നൊരു നിയമം നിലവിലുണ്ട്. എന്നാൽ, മത്സരത്തിൽ എല്ലാവിധ സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചതിനാൽ ഇതു റിക്കാർഡായി കണക്കാക്കുമെന്ന് എഎഫ്ഐ അധികൃതർ വ്യക്‌തമാക്കി.

ഈയിനത്തിൽ സ്വർണം ബിഹാറിന്റെ ജ്യോതി ശങ്കർ ദേവ്നാഥിനാണ്. സമയം– 10.41 സെക്കൻഡ്. മഹാരാഷ്ട്രയുടെ കൃഷ്ണകുമാർ റാണ (10.44) വെള്ളിയും ഒഎൻജിസിയുടെ അബ്ദുൾ ഖുറേഷി(10.44) വെങ്കലവും നേടി. റിക്കാർഡ് ജേതാവ് അമിയയ്ക്ക് ഫൈനലിൽ നാലാം സ്‌ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.


<ആ>പ്രജുഷയ്ക്കു സ്വർണം
<ശാഴ െൃര=/ിലംശൊമഴലെ/2016മുൃശഹ29ൃൗി1.ഷുഴ മഹശഴി=ഹലളേ>
വനിതാലോംഗ് ജംപിൽ കേരളതാരങ്ങളുടെ അപ്രമാദിത്തമായിരുന്നു ഡൽഹിയിൽ കണ്ടത്. കോമൺവെൽത്ത് ഗെയിംസ് വെങ്കല ജേതാവ് എം.എ. പ്രജുഷ സ്വർമം നേടി. 6.30 മീറ്റർ ചാടിയാണ് പ്രജുഷ സ്വർണം നേടിയത്. ഈയിനത്തിൽ വെള്ളിയും മലയാളി താരത്തിനാണ്. 6.24 മീറ്റർ കണ്ടെത്തിയ പ്രകടനത്തോടെ വി. നീന വെള്ളിയണിഞ്ഞു. മഹാരാഷ്്ട്രയുടെ ശ്രദ്ധ ഖുലെ (6.12) വെങ്കലം നേടി. ഒളിമ്പിക് യോഗ്യതാ മാർക്ക് 6.70 മീറ്ററാണ്.



<ആ>തിരിച്ചുവരവിൽ ഇന്ദർജിത്തിനു നിരാശ


ഇന്നലത്തെ മത്സരഫലത്തിൽ ഏവരെയും അദ്ഭുതപ്പെടുത്തിയതും നിരാശപ്പെടുത്തിയതും പുരുഷന്മാരുടെ ഷോട്ട്പുട്ടാണ്. ഇന്ത്യയിൽനിന്ന് ആദ്യമായി ഒളിമ്പിക് ബർത്ത് സ്വന്തമാക്കിയ ഇന്ദർജിത് സിംഗ് ഷോട്ട്പുട്ടിൽ രണ്ടാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ദീർഘകാലമായി പരിക്കിന്റെ പിടിയിലായിരുന്ന ഇന്ദർജിത്തിന് തിരിച്ചുവരവിൽ 19.17 മീറ്റർ മാത്രമാണ് കണ്ടെത്താനായത്. ഒഎൻജിസിയുടെ തജീന്ദർ സിംഗിനാണ്(19.93 മീറ്റർ) വെള്ളി. കഴിഞ്ഞ വർഷം കൊറിയയിലെ ഗ്വാംജുവിൽ നടന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ 20.27 മീറ്റർ കണ്ടെത്തി സ്വർണം നേടിയപ്പോൾ അഞ്ചാം സ്‌ഥാനത്തായിരുന്നു ഇന്ദർജിത്. ദീർഘകാലമായി ഇന്ദർജിത് അമേരിക്കയിൽ പരിശീലനത്തിലായിരുന്നു.

വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ഹരിയാനയുടെ പിങ്കി റാണി സ്വർണം നേടിയപ്പോൾ വെള്ളി പ്രിയങ്കയ്ക്കാണ്. വനിതകളുടെ ഹാമർ ത്രോയിൽ ഉത്തർപ്രദേശിന്റെ സരിത പ്രകാശ് സിംഗ് സ്വർണവും ഗുൻജാൻ സിംഗ് വെള്ളിയും റിതു ധിമാൻ വെങ്കലവും നേടി. പുരുഷന്മാരുടെ ജാവലിനിൽ ഉത്തർപ്രദേശിന്റെ വിപിൻ കസാനയ്ക്കാണ് സ്വർണം. പുരുഷന്മാരുടെ പോൾവോൾട്ടിൽ തമിഴ്നാടിന്റെ ജെ. പ്രീതിന് സ്വർണവും ഒഎൻജിസിയുടെ അനുജ സിംഗിനു വെള്ളിയും ലഭിച്ചു. പുരുഷ വിഭാഗം 5000 മീറ്ററിൽ തമിഴ്നാടിന്റെ ജി. ലക്ഷ്മൺ സ്വർണം നേടിയപ്പോൾ വെള്ളി ലഭിച്ചത് ഒഎൻജിസിയുടെ സുരേഷ്കുമാറിനാണ്. വനിതാ വിഭാഗത്തിൽ തമിഴ്നാടിന്റെ തന്നെ എൽ. സൂര്യക്കാണ് സ്വർണം.

<ആ>പ്രതീക്ഷയോടെ നാനൂറു മീറ്റർ താരങ്ങൾ

മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് 17 ഫൈനലുകൾ നടക്കും. ഇതിൽ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് പുരുഷ, വനിതാ വിഭാഗങ്ങളിലെ 400 മീറ്റർ ഓട്ടമാണ്. വനിതാ വിഭാഗത്തിൽ ആർ. അനു ജിസ്ന മാത്യു, അനിൽഡ തോമസ് എന്നീ മൂന്നു മലയാളികൾ മത്സരിക്കുന്നുണ്ട്. ഒപ്പം ഒളിമ്പിക് പ്രതീക്ഷയുമായി എം.ആർ. പൂവമ്മയും. ജിസ്ന മാത്യു മികച്ച പ്രകടനത്തോടെ ഒളിമ്പിക് ബെർത്ത് പ്രതീക്ഷിക്കുന്നുണ്ട്. പുരുഷ വിഭാഗത്തിൽ മലയാളി താരം മുഹമ്മദ് അനസും കുഞ്ഞുമുഹമ്മദും മത്സരിക്കും. എന്നാൽ, തലനാരിഴയ്ക്ക് ഈയിടെ ഒളിമ്പിക് ബെർത്ത് നഷ്‌ടമായ ആരോക്യ രാജീവ് മത്സരിക്കാനിറങ്ങുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.