വില്യംസൺ നായകൻ
Thursday, April 28, 2016 2:12 PM IST
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡ് ടെസ്റ്റ് ടീമിന്റെ നായകനായി മുൻനിര ബാറ്റ്സ്മാൻ കെയ്ൻ വില്യംസണെ നിയമിച്ചു. ബ്രണ്ടൻ മക്കല്ലം വിരമിച്ച പശ്ചാത്തലത്തിലാണ് വില്യംസണ് പുതിയ നിയോഗം. നേരത്തെ ട്വന്റി–20 ലോകകപ്പിൽ കിവീസ് ടീമിന്റെ നായകനായ വില്യംസൺ ടീമിനെ സെമി വരെയെത്തിച്ചു.

ന്യൂസിലൻഡ് ക്രിക്കറ്റ് ചീഫ് എക്സിക്യുട്ടീവ് ഡേവിഡ് വൈറ്റാണ് പുതിയ നായകനെ പ്രഖ്യാപിച്ചത്. വില്യംസണിന്റെ കീഴിൽ 36 നിയന്ത്രിത ഓവർ മത്സരങ്ങൾ കളിച്ച ന്യൂസിലൻഡ് ഇരുപതിലും വിജയിച്ചു. ഈ മികവു വിലയിരുത്തിയാണ് ടെസ്റ്റിലും വില്യംസണെ നായകനായി തീരുമാനിച്ചത്. 48 ടെസ്റ്റ് മത്സരങ്ങൾ കളിച്ച വില്യംസൺ 49.23 ശരാശരിയിൽ 4037 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 13 സെഞ്ചുറിയുമുണ്ട്. കിവീസിന്റെ 29–ാമത്തെ ക്യാപ്റ്റനാണ് വില്യംസൺ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.