വിംബിൾഡൺ സമ്മാനത്തുക ഉയർത്തി
Thursday, April 28, 2016 2:12 PM IST
ലണ്ടൻ: വിംബിൾഡൺ കിരീട ജേതാക്കൾക്കു ലഭിക്കുന്ന സമ്മാനത്തുകയിൽ വർധന. 1.88 മില്യൺ പൗണ്ടിൽ നിന്ന് രണ്ടു മില്യൺ പൗണ്ടിലേക്കാണ്(2.9 മില്യൺ ഡോളർ) സമ്മാനത്തുക ഉയർത്തിയിരിക്കുന്നത്. ഓവ റോൾ സമ്മനത്തുക ഇതോടെ 28.1 പൗണ്ടായി. ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ്ബാണ് സമ്മാനത്തുകയിൽ വർധനവ് വരുത്തിയിരിക്കുന്നത്. നിലവിൽ യുഎസ് ഓപ്പണാണ് ഏറ്റവുമധികം സമ്മാനത്തുകയുള്ള ടെന്നീസ് ടൂർണമെന്റ്. 3.3 മില്യൺ ഡോളറാണ് വിജയികൾക്കു ലഭിക്കുന്നത്. 42.3 മില്യൺ ഡോളറാണ് ഓവറോൾ സമ്മാനത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.