പ്രേംപ്രകാശും അനുഷയും നയിക്കും
Thursday, April 28, 2016 2:12 PM IST
കോട്ടയം: ദേശീയ ജൂണിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പ്രേംപ്രകാശും ഐ.പി. അനുഷയും കേരളത്തെ നയിക്കും. അടുത്ത മാസം ഒന്നാം തീയതി മുതൽ എട്ടുവരെ പോണ്ടിച്ചേരിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിന്റെ താരമാണ് ആൺകുട്ടികളുടെ വിഭാഗം ക്യാപ്റ്റനായ പ്രേ പ്രകാശ്. പെൺകുട്ടികരളുടെ ടീം ക്യാപ്റ്റനായ അനുഷ ആലപ്പുഴ സെന്റ്ജോസഫസ് കോളജ് താരമാണ്.

പെൺകുട്ടികൾ: പി. പി. നിവ്യരാജ്, എൻ. പി. അധിക, അശ്വതി ജയശങ്കർ, അഖില മോഹൻ (കോഴിക്കോട്), നിമ്മി ജോർജ്, അലീന സെബി, സ്നേഹ സെബാസ്റ്റ്യൻ, ഫെസ്റ്റ് പി ജോസ്(തൃശൂർ), കെ. ആർ. ആര്യ, ഐശ്വര്യം സാബു(കണ്ണൂർ), ഗൗരിപ്രിയ സതീഷ്(കോട്ടയം). കോച്ച്്: തോമസ് ചാണ്ടി.


ആൺകുട്ടികൾ: പ്രേം പ്രകാശ്(തിരുവനന്തപുരം), മുഹമ്മദ് ഷിറാസ്, ജേക്കബ് ജയ്മോൻ, ബി. അഖിൽ(കോട്ടയം), ജിനീബ് ബെന്നി, ഇന്ത്യൻ നെൽസൺ, ഗ്രിഗോ മാത്യു(തൃശൂർ), ഷാൻ ഫ്രാസിലിൻ, എബിൻ വിൽസൺ(എറണാകുളം) പി. സദർശൻ, ഹരികൃഷ്ണൻ (ആലപ്പുഴ), അഖിൽ പി മുരളി(ഇടുക്കി), കോച്ച്: സുധീപ് ബോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.