ബഗാൻ സെമിയിൽ
Wednesday, April 27, 2016 12:34 PM IST
മാലി: ഇന്ത്യൻ ക്ലബ് മോഹൻബഗാനു ചരിത്രനേട്ടം. ചരിത്രത്തിലാദ്യമായി മോഹൻബഗാൻ എഎഫ്സി കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ അവസാന 16ലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ജിയിൽ ഒന്നാം സ്‌ഥാനക്കാരായാണ് ബഗാൻ യോഗ്യത സ്വന്തമാക്കിയത്. മാലദ്വീപിലെ മസിയ സ്പോർട്സ് റിക്രിയേഷൻ ക്ലബ്ബിൽ നടന്ന മത്സരത്തിൽ യാൻഗോൻ യുണൈറ്റഡിനോട് 1–1 സമനില പിടിച്ചാണ് ബഗാൻ എഎഫ്സികപ്പിനു യോഗ്യത നേടിയത്. ഇന്ത്യൻ താരം ജെജെ ലാൽപെഖുലെയാണ് ബഗാനായി ഗോൾ നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.