നദാൽ നിയമനടപടിക്ക്
നദാൽ നിയമനടപടിക്ക്
Tuesday, April 26, 2016 12:20 PM IST
ബാഴ്സലോണ: തന്നെ മരുന്നടിക്കാരനെന്നു വിശേഷിപ്പിച്ച ഫ്രഞ്ച് മുൻ കായികമന്ത്രിക്കെതിരേ ടെന്നീസ് താരം റാഫേൽ നദാൽ കേസ് കൊടുത്തു. നദാലിനെ മരുന്നടിക്ക് പിടികൂടിയിരുന്നുവെന്നും താരം അത് മറച്ചുവെച്ചിരുന്നുവെന്നുമുള്ള റോസ്ലിൻ ബാഷലോയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. നിരോധിത മരുന്ന് ഉപയോഗിച്ചതിന് താൻ പിടികൂടപ്പെട്ടുവെന്ന് മുൻ ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം മരിയ ഷറപ്പോവ നടത്തിയ വെളിപ്പെടുത്തലിനോട് അനുബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോഴാണ് റോസ്ലിൻ നദാലിനെതിരേ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്. 2007 മുതൽ 2010 വരെയാണ് റോസ്ലിൻ ഫ്രഞ്ച് കായിക മന്ത്രിയായിരുന്നത്. 2012 കാലയളവിൽ കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ആറ് മാസ കാലത്തോളം നദാൽ കളത്തിന് പുറത്ത് നിന്നത് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനാലാണെന്നായിരുന്നു റോസ്ലിൻ ആരോപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.