സംസ്‌ഥാന പവർ ലിഫ്റ്റിംഗ് കൊല്ലത്ത്
Tuesday, April 26, 2016 12:20 PM IST
ആലപ്പുഴ: സംസ്‌ഥാന സബ് ജൂണിയർ പുരുഷ – വനിത പവർലിഫ്റ്റിംഗ് മത്സരം കൊല്ലത്തു നടക്കും. പവർ ലിഫ്റ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 30നും ഒന്നിനും കൊല്ലം ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. മേയ് 12 മുതൽ 15 വരെ ലഖ്നോവിൽ നടക്കുന്ന ദേശീയ സബ് ജൂണിയർ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന കേരളാ ടീമിനെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കും. സംസ്‌ഥാന സബ് ജൂണിയർ ബെഞ്ച് പ്രസ് മത്സരവും ഇതോടൊപ്പം നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.