കെഎസ്ഇബിക്കു ജയം
Monday, April 25, 2016 12:23 PM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത് കേരള പ്രീമിയർ ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ബി യിൽ ഇന്നലെ നടന്ന മത്സരത്തിൽ കെ.എസ്്ഇബി രണ്ട് ഗോളുകൾക്ക് എസ്ബിടിയെ പരാജയപ്പെടുത്തി. കെഎസ്ഇബിക്കു വേണ്ടി ഒന്നാം പകുതിയുടെ 40–ാം മിനിറ്റിൽ വൈശാഖ് സുകുമാരനും 94–ാം മിനിറ്റിൽ മുഹമ്മദ് സർഫാനം ഗോളുകൾ നേടി. 40ാം മിനിറ്റിൽ അനകൂലമായി കിട്ടിയ കോർണർ കിക്കിൽ നിന്നാണ് കെഎസ്ഇബിയുടെ ഗോൾ. ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടെ വിശാഖ് സുകുമാരൻ ഹെഡറിലൂടെ പന്ത് വലയിലാക്കി (10). ഇഞ്ചുറി സമയത്ത് അപ്രതീക്ഷിതമായ നീക്കത്തിലൂടെ കെഎസ്ഇബി രണ്ടാം ഗോളും നേടി. ബോക്സിനു പുറത്തു നിന്നും കിട്ടിയ റീബൗ്ണ്ടിൽ തകർപ്പൻ ഷോട്ടിലൂടെയാണ് 91ാം മിനിറ്റിൽ മുഹമ്മദ് സർഫാന്റെ(20) ഗോൾ. എസ്ബിടി ഇന്ന് ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിൽ കേരള ഇലവനെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.