പീറ്റേഴ്സന്റെ ഐപിഎൽ അവസാനിച്ചു
പീറ്റേഴ്സന്റെ ഐപിഎൽ അവസാനിച്ചു
Sunday, April 24, 2016 12:39 PM IST
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിന്റെ കഷ്‌ടകാലം അവസാനിക്കുന്നില്ല. തുടർതോൽവികൾക്കിടെ സൂപ്പർ ബാറ്റ്സ്മാൻ കെവിൻ പീറ്റേഴ്സൺ ഐപിഎലിൽനിന്നു പുറത്തായതാണ് പുതിയ തിരിച്ചടി. റോയൽ ചലഞ്ചേഴ്സിനെതിരേ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കാൽവണ്ണയ്ക്കേറ്റ പരിക്കാണ് പീറ്റേഴ്സന്റെ മോഹങ്ങൾക്കു തിരിച്ചടിയായത്. ഇൻസ്റ്റാഗ്രാമിലൂടെ താരം തന്നെയാണ് വാർത്ത പുറത്തുവിട്ടത്.

റോയൽ ചലഞ്ചേഴ്സിനെതിരേ മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ പീറ്റേഴ്സൺ ഒരു പന്തു മാത്രമാണു നേരിട്ടത്. പരിക്കേറ്റ കെപിയെ സഹതാരങ്ങൾ ചുമന്നാണ് പവലിയനിലെത്തിച്ചത്. രണ്ടു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ മുൻ ഇംഗ്ലീഷ് താരത്തിനു വിധിച്ചിരിക്കുന്നത്.


ഈ സീസണിൽ ബാറ്റുകൊണ്ട് കാര്യമായ പ്രകടനം കാഴ്ചവയ്ക്കാൻ പീറ്റേഴ്സന് സാധിച്ചിരുന്നില്ല. നാലു കളികളിൽനിന്നു വെറും 73 റൺസാണ് നേടിയത്. സ്ട്രൈക്ക് റേറ്റ് 119.67 മാത്രം. പീറ്റേഴ്സനു പരിക്കേറ്റത് തങ്ങൾക്കു ഗുണമായെന്നു ക്യാപ്റ്റൻ ധോണി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. പോയിന്റ് പട്ടികയിൽ ഏഴാംസ്‌ഥാനത്താണ് പൂനെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.