ജയം; ലീസ്റ്റർ കിരീടത്തിലേക്ക്, ആഴ്സണലിനു സമനില
ജയം; ലീസ്റ്റർ കിരീടത്തിലേക്ക്, ആഴ്സണലിനു സമനില
Sunday, April 24, 2016 12:39 PM IST
ലീസ്റ്റർ: തകർപ്പൻ ജയവുമായി ലീസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടത്തോടടുത്തു. എതിരില്ലാത്ത നാലു ഗോളിനു സ്വാൻസി സിറ്റിയെ തകർത്തുകൊണ്ട് ലീസ്റ്റർ കിരീടം നഷ്‌ടപ്പെടുത്താൻ തയാറല്ലെന്ന് വെളിപ്പെടുത്തി. ലീഗിൽ ഇനി മൂന്നു കളി കൂടിയാണ് ശേഷിക്കുന്നത്. രണ്ടു കളി കൂടി ജയിച്ചുകഴിഞ്ഞാൽ കിരീടം ലീസ്റ്ററിനു സ്വന്തം. ജയത്തോടെ ലീസ്റ്റർ പോയിന്റ് 76 ആക്കി ഉയർത്തി. രണ്ടാമത് ടോട്ടനമാണ്.

ലിയനാർണോ ഉല്ലോവയുടെ ഇരട്ട ഗോളിനു (30, 60) പുറമെ റിയാദ് മെഹ്റസ് (10), മാർക് അൽബ്രൈറ്റൺ (85)എന്നിവരാണ് സ്വാൻസിയുടെ വല കുലുക്കിയത്. ജെമി വാർഡിയില്ലാതെ ഇറങ്ങിയ ലീസ്റ്റർ തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ടു. ലീസ്റ്റർ ഉതിർത്ത ഷോട്ടുകളിൽ ഒമ്പതെണ്ണം ഗോളിലേക്കായിരുന്നു. മറ്റൊരു മത്സരത്തിൽ ആഴ്സണലിനെ സണ്ടർലാൻഡ് ഗോൾരഹിത സമനിലയിൽ തളച്ചു. ആഴ്സണൽ ജയിച്ചിരുന്നെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയെ കടന്ന് മൂന്നാം സ്‌ഥാനത്തെത്താമായിരുന്നു. 35 കളിയിൽ സിറ്റിക്ക് 64 പോയിന്റും പീരങ്കിപടയ്ക്കും അത്രതന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.