റൊണാൾഡോ കളിച്ചേക്കില്ല
റൊണാൾഡോ കളിച്ചേക്കില്ല
Saturday, April 23, 2016 12:23 PM IST
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടാൻ ഒരുങ്ങുന്ന റയൽ മാഡ്രിഡിനു തിരിച്ചടി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിക്കാണ് റയലിനു തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന റായാ വയ്യക്കാനോയ്ക്കെതിരായ സ്പാനിഷ് ലാ ലിഗ മത്സരത്തിൽ പിൻതുട ഞരമ്പിനു പരിക്കേറ്റ റൊണാൾഡോ ബുധനാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ കളിച്ചേക്കില്ല. റൊണാൾഡോയെ ഇപ്പോഴും വേദന അലട്ടുന്നുണ്ടെന്നാണ് വിവരം. എന്നാൽ, റൊണാൾഡോയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പരിശീലകൻ സിനദിൻ സിദാന്റെ വിശദീകരണം. ഈ സീസണിൽ റയലിനു വേണ്ടി 44 മത്സരങ്ങൾ കളിച്ച റൊണാൾഡോ 47 ഗോളുകൾ നേടിയിട്ടുണ്ട്. റയൽ കളിച്ച എല്ലാ മത്സരങ്ങളിലും റണാൾഡോ കളിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.