കാലിക്കട്ട് സെമിയില്‍
Friday, February 12, 2016 11:09 PM IST
മലപ്പുറം: ഡല്‍ഹി അമിറ്റി യൂണിവേഴ്സിറ്റി കാമ്പസില്‍ നടക്കുന്ന ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാലിക്കട്ട് സര്‍വകലാശാല ടീം സെമിഫൈനലിലെത്തി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ അണ്ണാമലൈ സര്‍വകലാശാലയെ (3-0) തകര്‍ത്തു. ഇന്നു രാവിലെ പത്തിനു നടക്കുന്ന സെമിയില്‍ പഞ്ചാബ് സര്‍വകലാശാലയുമായി കാലിക്കട്ട് ഏറ്റുമുട്ടും. 13 നാണ് ഫൈനല്‍. ഈമാസം എട്ടിന് ആരംഭിച്ച ടൂര്‍ണമെന്റില്‍ നാല് വിഭാഗങ്ങളിലായി 16 സര്‍വകലാശാല ടീമുകളാണ് മത്സരിക്കുന്നത്. മമ്പാട് എംഇഎസ് കോളജിലെ മുഹമ്മദ് സഫ്വാന്റെ നേതൃത്വത്തിലുള്ള ടീം മികച്ച ഫോമിലാണെന്നും വിജയം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും ടീം മാനേജര്‍ സുജിത്ത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.