കേരളത്തിന് ഏഴും ഒമ്പതും സ്ഥാനങ്ങള്‍
Monday, February 8, 2016 12:37 AM IST
പോണ്ടിച്ചേരി: സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ഏഴാം സ്ഥാനത്തും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒമ്പതാം സ്ഥാനത്തും. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ പുറത്തായ തേരളം ഹരിയാനയെ പരാജയപ്പെടുത്തിയാണ് ഏഴാം സ്ഥാനത്തെത്തിയത്. സ്കോര്‍: 52-36. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് കേരളം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ആന്ധ്രയോടു പ്രീ ക്വാര്‍ട്ടറില്‍ തോറ്റ ആണ്‍കുട്ടികളുടെ ടീമിന് ഒമ്പതാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. കര്‍ണാടകത്തെ തോല്‍പ്പിക്കാനായതോടെയാണ് ആണ്‍കുട്ടികളുടെ ടീം ടൂര്‍ണമെന്റില്‍ ഒമ്പതാം സ്ഥാനം ഉറപ്പാക്കിയത്.


ടൂര്‍ണമെന്റില്‍ ഛത്തിസ്ഗഡിന്റെ പ്രകടനം മികച്ചതായിരുന്നു. ഇരുവിഭാഗളിലും ഫൈനലിലെത്താന്‍ അവര്‍ക്കായിയ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഛത്തിസ്ഗഡ്, തമിഴ്നാടിനെയും ആണ്‍കുട്ടിളുടെ വിഭാഗത്തില്‍ മധ്യപ്രദേശിനെയും നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.