ഇംഗ്ളണ്ടിനു രണ്ടാം ജയം
Monday, February 8, 2016 12:36 AM IST
ഈസ്റേണ്‍ കേപ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇംഗ്ളണ്ടിനു ജയം. അഞ്ചു വിക്കറ്റിനായിരുന്നു ഇംഗ്ളണ്ടിന്റെ ജയം. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ളണ്ട് 2-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അമ്പത് ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 46.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ പുറത്തായ അലക്സ് ഹെയില്‍സിന്റെ ബാറ്റിംഗാണ് ഇംഗ്ളണ്ടിന്റെ വിജയം അനായാസമാക്കിയത്. ജോസ് ബട്ട്ലര്‍ (48), ജോ റൂട്ട് (38), എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. നേരത്തേ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ 73 റണ്‍സെടുത്ത എബി ഡി വില്യേഴ്സിന്റെ ബാറ്റിംഗാണ് മോശമല്ലാത്ത സ്കോറിലെത്തിച്ചത്. ഇംഗ്ളണ്ടിനു വേണ്ടി റീസ് ടൊപ്ളി നാലു വിക്കറ്റും ബെന്‍ സ്റോക്ക്സ് രണ്ടു വിക്കറ്റും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.