്ബാസ്കറ്റില്‍ കേരളം പുറത്ത്
Sunday, February 7, 2016 12:16 AM IST
പുതുച്ചേരി: ദേശീയ സബ് ജൂണിയര്‍ നാഷണല്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഇരട്ട പ്രഹരം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പുറത്തായി. പെണ്‍കുട്ടികള്‍ ക്വാര്‍ട്ടറിലാണ് പുറത്തായതെങ്കില്‍ ആണ്‍കുട്ടികള്‍ പ്രീ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായി. നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തെ മധ്യപ്രദേശാണ് തകര്‍ത്തത്. തുടക്കത്തില്‍ ലീഡ് നേടിയെങ്കിലും അത് മത്സരാവസാനം വരെ നിലനിര്‍ത്താന്‍ കേരളത്തിനായില്ല. തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം കളിയില്‍ മടങ്ങിയെത്തിയ മധ്യപ്രദേശ് 43-33 എന്ന സ്കോറിന് മത്സരം സ്വന്തമാക്കി. മധ്യപ്രദേശിന്റെ ശ്വേത വര്‍മയാണ് ടോപ് സ്കോറര്‍. 14 പോയിന്റ്. കേരളത്തിനു വേണ്ടി ഹെലന്‍ 12 പോയിന്റുകള്‍ നേടി. ആണ്‍കുട്ടികളുടെ മത്സരത്തില്‍ കേരള ടീം ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ആന്ധ്രപ്രദേശ് 79-32 എന്ന സ്കോറിനാണ് കേരളത്തെ തോല്‍പ്പിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.