ഐപിഎല്‍ 2016 ലേലം ഇന്ന്; സഞ്ജു സാംസണു രണ്ടു കോടി
ഐപിഎല്‍ 2016 ലേലം ഇന്ന്;  സഞ്ജു സാംസണു രണ്ടു കോടി
Saturday, February 6, 2016 11:34 PM IST
ബംഗളൂരു: ഇന്ത്യ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ 2016 സീസണിന്റെ കളിക്കാരുടെ ലേലം ഇന്നു ബംഗളൂരുവില്‍. പത്ത് രാജ്യങ്ങളില്‍നിന്നായി 351 കളിക്കാരുടെ പട്ടികയാണ് ഏകദേശം 116 പേര്‍ക്കുള്ള സ്ഥാനങ്ങളിലേക്കു വിളിയും കാത്തിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണു രണ്ടു കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. മാര്‍ക്കി താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ, യുവരാജ് സിംഗ്, ഓസ്ട്രേലിയന്‍ ഓള്‍റൌണ്ടര്‍ ഷെയ്ന്‍ വാട്സണ്‍, ഇംഗ്ളീഷ് ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സണ്‍ ഇവര്‍ക്ക് രണ്ടു കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. ഈ നാലു പേര്‍ക്കു പുറമെ രണ്ടു കോടി രൂപ വിലയുള്ളത് സ്റുവര്‍ട്ട് ബിന്നി, സഞ്ജു സാംസണ്‍, ആശിഷ് നെഹ്റ, ധാവല്‍ കുല്‍ക്കര്‍ണി, കെയ്ന്‍ റിച്ചാഡ്സണ്‍, മൈക്കില്‍ ഹസി എന്നിവരാണ്.

ഡെയ്ല്‍ സ്റെയിന്‍ (1.5കോടി രൂപ), ആരോണ്‍ ഫിഞ്ച് (ഒരു കോടി രൂപ), മാര്‍ട്ടിന്‍ ഗപ്ടില്‍, ഡ്വെയ്ന്‍ സ്മിത് ( 50 ലക്ഷം രൂപ) എന്നിവരും മാര്‍ക്കീ താരങ്ങളുടെ പട്ടികയിലുള്ളവരാണ്. ഓരോ ടീമിലേക്കും വേണ്ട കളിക്കാര്‍-ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു നാലു വിദേശ കളിക്കാരെ ഉള്‍പ്പെടെ 14 പേരെ വേണം, കിംഗ്സ് ഇലവന്‍ പഞ്ചാബിനു അഞ്ച് വിദേശ കളിക്കാര്‍ ഉള്‍പ്പെടെ 13 പേരെയും കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനു മൂന്നു വിദേശികള്‍ ഉള്‍പ്പെടെ 12 പേരെയും മുംബൈ ഇന്ത്യന്‍സിനു മൂന്നു വിദേശികള്‍ ഉള്‍പ്പെടെ എട്ടു പേരെയും വേണം. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരിന് നാലു വിദേശികള്‍ ഉള്‍പ്പെടെ 13 പേരെ ആവശ്യമുണ്ട്. സണ്‍റൈസേഴ്സ് ഹൈദരബാദിനു നാലു വിദേശികളെ ഉള്‍പ്പെടെ 12 പേരെയാണ് ടീമിലേക്കു വേണ്ടത്. ഇതില്‍ പുതിയ ടീമുകളായ റൈസിംഗ് പൂന സൂപ്പര്‍ജയിന്റ്സിന് ഏഴു വിദേശ കളിക്കാരുള്‍പ്പെടെ 22 പേരെ വിളിക്കാം. ടീം രാജ്കോട്ടിനു ആറ് വിദേശ കളിക്കാരുള്‍പ്പെടെ 22 പേരെയും. പൂനയും രാജ്കോട്ടും ഐപിഎലില്‍നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട ഫ്രാഞ്ചൈസികളായ ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളില്‍നിന്നും മാര്‍ക്കി കളിക്കാരെ സ്വന്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.