മക്ഗ്രാത്തും മുരളീധരനും വിഷമിപ്പിച്ചു: ദ്രാവിഡ്
Wednesday, December 2, 2015 11:33 PM IST
ന്യൂഡല്‍ഹി: തന്നെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ചിട്ടുള്ള ബൌളര്‍മാര്‍ ഓസ്ട്രേലിയയുടെ ഗ്ളെന്‍ മക്്ഗ്രാത്തും ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമാണെന്ന് ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്. ഫാസ്റ് ബൌളര്‍മാരുടെ കാര്യമെടുത്താല്‍ മക്്ഗ്രാത്താണ് മികച്ചയാള്‍. മക്്ഗ്രാത്ത് ഫോമിന്റെ ഉന്നതിയില്‍നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തെ നേരിട്ടത്. വളരെ ബുദ്ധിമുട്ടിച്ച മക്്ഗ്രാത്ത് ലോകം കണ്ട മികച്ച ബൌളര്‍മാരില്‍ ഒരാളാണ് -ദ്രാവിഡ് പറഞ്ഞു. വളരെ കഴിവുകളുള്ള താരമാണ് മുരളീധരന്‍. രണ്ടു ദിശയിലേക്കും പന്ത് അനായാസം സ്പിന്‍ ചെയ്യിക്കാന്‍ കഴിവുള്ള അപൂര്‍വം ബൌളര്‍മാരില്‍ ഒരാളാണ് മുരളി. അദ്ദേഹത്തിന്റെ സ്ഥിരത അദ്ഭുതപ്പെടുത്തുന്നതാണെന്ന് ദ്രാവിഡ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.