ഇന്ത്യക്കു തോല്‍വി
Sunday, November 29, 2015 10:55 PM IST
റായ്പുര്‍: ലോക ഹോക്കി ലീഗില്‍ ഇന്ത്യക്കു തോല്‍വി തുടക്കം. സ്വന്തം കാണികളുടെ മുന്നില്‍ ആദ്യ മത്സരത്തില്‍ സര്‍ദാര്‍ സിംഗും കൂട്ടരും അര്‍ജന്റീനയോട് എതിരില്ലാത്ത മൂന്നു ഗോളിനു കീഴടങ്ങി. രണ്ടാം മിനിറ്റില്‍ അര്‍ജന്റീന ഗോണ്‍സാലസ് പെലറ്റിലൂടെ മുന്നിലെത്തി. മുന്നേറ്റത്തിലും മധ്യനിരയിലും ഇന്ത്യന്‍ നീക്കങ്ങള്‍ പാളി. 23ാം മിനിറ്റില്‍ ജോക്വിന്‍ മെനിന്‍ അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തി. തിരിച്ചടിക്കാന്‍ ഇന്ത്യ ശ്രമം തുടര്‍ന്നെങ്കിലും അര്‍ജന്റൈന്‍ പ്രതിരോധം വെല്ലുവിളിയായി. രണ്ടാം പകുതിയുടെ എട്ടാം മിനിറ്റില്‍ ലൂക്കാസ് റോസി ഇന്ത്യന്‍ വല വീണ്ടും കുലുക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.