ദക്ഷിണാഫ്രിക്കയുടെ കുഴി തോണ്ടി ഇന്ത്യ വിജയത്തിലേക്ക്
ദക്ഷിണാഫ്രിക്കയുടെ കുഴി തോണ്ടി ഇന്ത്യ വിജയത്തിലേക്ക്
Friday, November 27, 2015 11:16 PM IST
നാഗ്പുര്‍: നാഗ്പുരില്‍ ഉഴുതുമറിച്ച പിച്ചില്‍ വഴുതി വീണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 215നു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് കേവലം 79 റണ്‍സിന് അവസാനിച്ചു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 173 റണ്‍സിലും അവസാനിച്ചു. 136 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ച ഇന്ത്യ 309 റണ്‍സിന്റെ ഓവറോള്‍ ലീഡ് നേടി. ബാറ്റിംഗ് അതീവ ദുഷ്കരമായ പിച്ചില്‍ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 32 എന്ന നിലയിലാണ്. മൂന്നു ദിവസം ശേഷിക്കേ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാന്‍ ഇനി 278 റണ്‍സ് കൂടി വേണം. ഇന്നലെ മാത്രം 20 വിക്കറ്റുകള്‍ നിലം പതിച്ചു.

ടെസ്റ്് ക്രിക്കറ്റില്‍ ആതിഥേയ രാജ്യങ്ങള്‍ തങ്ങള്‍ക്കനുകൂലമായി പിച്ച് ഒരുക്കുന്നത് സ്വാഭാവികം. എന്നാല്‍, ക്രിക്കറ്റിന്റെ സമസ്ത ചാരുതയും നശിപ്പിക്കുന്ന പിച്ചാണ് നാഗ്പൂരില്‍ ഒരുക്കിയതെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

പിടിച്ചുനില്‍ക്കാതെ പ്രോട്ടിയാസ്

ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയ ശേഷം ഒരു ടീമിനെതിരേ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോര്‍ എന്ന നാണക്കേടുമായാണ് ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. രണ്ടിന് 11 എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അതേ സ്കോറില്‍വച്ചുതന്നെ ഓപ്പണര്‍ എല്‍ഗറിനെ നഷ്ടമായി പിന്നീട് എല്ലാം ചടങ്ങുമാത്രമായി. ആര്‍. അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും കുത്തിത്തിരിയുന്ന പന്തില്‍ ബാറ്റ് ചെയ്യേണ്ടതെങ്ങനെയെന്നറിയാതെ ഓരോരുത്തരായി പവലിയനിലെത്തി.

35 റണ്‍സ് നേടിയ ജെ.പി.ഡുമിനിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ സ്കോറര്‍. സിമോണ്‍ ഹാമര്‍ (13), ഫാഫ് ഡുപ്ളസ്ി (10) എന്നിവര്‍ക്കു മാത്രമാണ് ഡുമിനിക്ക് പുറമേ രണ്ടക്കം കാണാന്‍ കഴിഞ്ഞത്. ഹാഷിം പവലിയനിലെത്തി. സ്്പിന്നിനെ നേരിടാന്‍ പ്രോട്ടിയാസ് ബാറ്റ്സ്മാന്മാര്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നു സൂചന നല്‍കുകയായിരുന്നു നാഗ്പുര്‍ ടെസ്റ്. അഞ്ച് വിക്കറ്റ് നേടി ആര്‍.അശ്വിന്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ നാല് വിക്കറ്റ് നേടി ജഡേജയും ഒരു വിക്കറ്റ് നേടി മിശ്രയും മികച്ച ബൌളിംഗ് പുറത്തെടുത്തു.

ഇന്ത്യയും തഥൈവ


136ന്റെ ഭേദപ്പെട്ട ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയുടെ കാര്യവും വ്യത്യസ്തമായില്ല. സ്കോര്‍ബോര്‍ഡില്‍ എട്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ മുരളി വിജയ് മടങ്ങി. പിന്നീട് ശിഖര്‍ ധവാന്‍ (39), ചേതേശ്വര്‍ പൂജാര (31) രോഹിത് ശര്‍മ (23) എന്നിവര്‍ പൊരുതി ഇന്ത്യക്കു ഭേദപ്പെട്ട ലീഡ് സമ്മാനിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി (16), അജിങ്ക്യ രഹാനെ (9) എന്നിവര്‍ വേഗത്തില്‍ കീഴടങ്ങി.


ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഇമ്രാന്‍ താഹിര്‍ അഞ്ചും മോര്‍ണി മോര്‍ക്കല്‍ മൂന്നും വിക്കറ്റുകള്‍ നേടി. 310 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന സൂചനയാണ് ലഭിക്കുന്നത്. വാന്‍ സിലും ഇമ്രാന്‍ താഹിറും പുറത്തായപ്പോള്‍ രണ്ടാം ദിനം രണ്ടിന് 32 എന്ന നിലയില്‍ പതറുകയാണ്. 10 റണ്‍സോടെ എല്‍ഗറും മൂന്നു റണ്‍സോടെ അംലയുമാണ് ക്രീസില്‍.

ഇന്ത്യക്കെതിരേ ഏതെങ്കിലും ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണ് ദക്ഷിണാഫ്രിക്കയുടേത്. ശ്രീലങ്ക 1990-91 സീസണില്‍ നേടിയ 82 ആയിരുന്നു ഇതിനു മുമ്പുള്ള കുറഞ്ഞ സ്കോര്‍.

82015ല്‍ അശ്വിന്‍ ഒരു ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നേടുന്നത് ഇത് അഞ്ചാം തവണ. കരിയറില്‍ 14 തവണ അശ്വിന്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

8ടെസ്റ് ചരിത്രത്തില്‍ ഒരു ദിനം ഇരുപതോ അതിലധികമോ വിക്കറ്റുകള്‍ നിലം പതിക്കുന്നത് ഇത് ആറാം തവണയാണ്.

സ്കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 215

ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ്

എല്‍ഗര്‍ ബി അശ്വിന്‍ 7, വാന്‍ സില്‍ സി രഹാനെ ബി അശ്വിന്‍ 0, താഹിര്‍ ബി ജഡേജ 4, അംല സി രഹാനെ ബി അശ്വിന്‍ 1, എബി ഡിവില്യേഴ്സ് സി ആ്ന്‍ഡ് ബി ജഡേജ 0, ഡുപ്ളസി ബി ജഡേജ 10, ഡുമിനി എല്‍ബിഡബ്ള്യു ബി മിശ്ര 35, വിലാസ് ബി ജഡേജ 1, ഹാര്‍മര്‍ ബി അശ്വിന്‍ 13, റബാദ നോട്ടൌട്ട് 6, മോര്‍ക്കല്‍ സി ആന്‍ഡ് ബി അശ്വിന്‍ 1, എക്സ്ട്രാസ് 1

ആകെ 33.1 ഓവറില്‍ 79നു പുറത്ത്

ബൌളിംഗ്

ഇഷാന്ത് ശര്‍മ 2-1-4-0, അശ്വിന്‍ 16.1-6-32-5, ജഡേജ 12-3-33-4, മിശ്ര 3-0-9-1

ഇന്ത്യ രണ്ടാം ഇന്നിംഗ്സ്

മുരളി വിജയ് സി അംല ബി മോര്‍ക്കല്‍ 5, ധവാന്‍ സി വിലാസ് ബി ഇമ്രാന്‍ താഹിര്‍ 39, പൂജാര ബി ഡുമിനി 31, കോഹ്്ലി സി ഡുപ്ളസി ബി താഹിര്‍ 16, രഹാനെ സി ഡുമിനി ബി താഹിര്‍ 9, രോഹിത് ശര്‍മ സി എല്‍ഗര്‍ ബി മോര്‍ക്കല്‍ 23, സാഹ സി അംല ബി താഹിര്‍ 7, ജഡേജ ബി ഹാമര്‍ 5, അശ്വിന്‍ എല്‍ബിഡബ്ള്യു ബി മോര്‍ക്കല്‍ 7, മിശ്ര ബി താഹിര്‍ 14, എക്സ്ട്രാസ് 16

ആകെ 46.3 ഓവറില്‍ 173

ബൌളിംഗ്

മോര്‍ക്കല്‍ 10-5-19-3, ഹാര്‍മര്‍ 18-3-64-1, റബാദ 5-1-15-0, ഡുമിനി 2-0-24-1, താഹിര്‍ 11.3-2-38-5

ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ്

എല്‍ഗര്‍ നോട്ടൌട്ട് 10, വാന്‍സില്‍ സി ശര്‍മ ബി അശ്വിന്‍ 5, താഹിര്‍ എല്‍ബിഡബ്ള്യു ബി മിശ്ര 8, അംല നോട്ടൌട്ട് 3, എക്സ്ട്രാസ് 3 ആകെ 14 ഓവറില്‍ രണ്ടിന് 32.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.