സംസ്ഥാന സ്കൂള്‍ മീറ്റ്: ലോഗോ പ്രകാശനം ചെയ്തു
സംസ്ഥാന സ്കൂള്‍ മീറ്റ്: ലോഗോ പ്രകാശനം ചെയ്തു
Wednesday, November 25, 2015 11:18 PM IST
കോഴിക്കോട്: ഡിസംബര്‍ അഞ്ച് മുതല്‍ എട്ട് വരെ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ ലോഗോ മേയര്‍ വി.കെ.സി. മമ്മദ് കോയ കാലിക്കട്ട് പ്രസ്ക്ളബ് പ്രസിഡന്റ് കമാല്‍ വരദൂരിന് നല്‍കി പ്രകാശനം ചെയ്തു. മേയറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, പി.ടി. അഷ്റഫ്, ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍, പി.പി. രാജന്‍, കണ്‍വീനര്‍മാരായ എം.കെ. പ്രേമചന്ദ്രന്‍, പി. സോമശേഖരന്‍, വി.പി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പാലോറ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായ പി. സതീഷ്കുമാര്‍ ആണ് ലോഗോ രൂപകല്പന ചെയ്തത്. 100ല്‍പരം എന്‍ട്രികളില്‍ നിന്നാണ് ലോഗോ തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.