യൂനിസ് ഖാനു റിക്കാര്‍ഡ്
യൂനിസ് ഖാനു റിക്കാര്‍ഡ്
Wednesday, October 14, 2015 11:25 PM IST
ഇസ്ലാമാബാദ്: ടെസ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ പാക്കിസ്ഥാന്‍ താരമെന്ന റിക്കാര്‍ഡ് ഇനി മധ്യനിര താരം യൂനിസ് ഖാന് സ്വന്തം. ഇംഗ്ളണ്ടിനെതിരായ ടെസ്റിന്റെ ആദ്യ ദിനത്തിലാണ് യൂനിസ് ഖാന്‍ ഈ റിക്കാര്‍ഡ് സ്വന്തമാക്കിയത്. മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദിന്റെ റിക്കാര്‍ഡാണ് യൂനിസ് മറികടന്നത്. 8832 റണ്‍സായിരുന്നു മിയാന്‍ദാദിന്റെ റണ്‍സ് നേട്ടം. മത്സരത്തില്‍ 19 റണ്‍സിലെത്തിയതോടെയാണ് യൂനിസ് ഖാന്‍ റിക്കാര്‍ഡ് തന്റെ പേരിലാക്കിയത്. 38 റണ്‍സ് നേടി യൂനിസ് പുറത്തായി. ടെസ്റിന്റെ ആദ്യ ദിനത്തില്‍ പാക്കിസ്ഥാന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് എടുത്തിട്ടുണ്ട്. ഷോയിബ് മാലിക്കിന്റെ സെഞ്ചുറിയാണ് പാക്കിസ്ഥാന് മികച്ച സ്കോര്‍ നല്‍കിയത്. 124 റണ്‍സാണ് മാലിക്ക് നേടിയത്. മുഹമ്മദ് ഹഫിസ് 98 റണ്‍സ് നേടി മാലിക്കിന് മികച്ച പിന്തുണ നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.