പത്തരമാറ്റ് ഇംഗ്ളണ്ട്
Wednesday, October 14, 2015 11:24 PM IST
വില്‍നിസ്: യൂറോ കപ്പില്‍ തുടര്‍ച്ചയായ 10-ാം ജയത്തോടെ ഇംഗ്ളണ്ട് ആധികാരികമായി യൂറോ കപ്പിന്. ലിത്വാനിയയെ 3-0നു പരാജയപ്പെടുത്തിയാണ് ഇംഗ്ളണ്ട് ഫ്രാന്‍സിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കിയത്. ഇംഗ്ളണ്ടിനുവേണ്ടി റോസ് ബാര്‍ക്ക്്ലി(29), ഗീര്‍ഡിയസ് അര്‍ലോസ്കിസ്(സെല്‍ഫ് ഗോള്‍ 35), അലക്സ് ചേമ്പര്‍ലെയ്ന്‍(62) എന്നിവരാണ് ഇംഗ്ളണ്ടിനായി ഗോളുകള്‍ നേടിയത്. മറ്റു മത്സരങ്ങളില്‍ സ്പെയിന്‍ 1-0നു യുക്രെയിനെയും സ്വീഡന്‍ 2-0നു മോള്‍ഡോവയെയും സ്വിറ്റസര്‍ലന്‍ഡ് 1-0ന് എസ്റ്റോണിയയുെം പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.