കൊച്ചിയെ തോല്‍പ്പിക്കാനാവില്ല മക്കളേ..!
Wednesday, October 14, 2015 11:20 PM IST
കോല്‍ക്കത്ത: കൊച്ചി കലൂര്‍ സ്റേഡിയത്തിലെ ആവേശത്തെ മറികടക്കാന്‍ കോല്‍ക്കത്ത സാള്‍ട്ട് ലേക്കിനായില്ല. ആദ്യമത്സരത്തില്‍ 60017 കാണികളെ എത്തിച്ച കൊച്ചി ബ്ളാസ്റേഴ്സിന്റെ രണ്ടാം മത്സരത്തില്‍ 61400-ലധികം കാണികളെ മൈതാനത്തേക്കു ക്ഷണിച്ചുവരുത്തി. ഈ റിക്കാര്‍ഡ് ഭേദിച്ചുകൊണ്ട് ഇന്നലെ സാള്‍ട്ട്ലേക്ക് നിറഞ്ഞുകവിയും എന്നു പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. ഇന്നലെ നടന്ന ഐഎസ്എല്‍ രണ്ടാം എഡിഷനിലെ ഏറ്റവും ഗ്ളാമറസായ പോരാട്ടത്തില്‍ 61237 കാണികളാണ് ഗാലറിയില്‍ നിറഞ്ഞത്. കൊച്ചിയുമായി ചെറിയ വ്യത്യാസം. പെലെയുടെ സാന്നിധ്യത്തിലും കോല്‍ക്കത്തയ്ക്കു റിക്കാര്‍ഡ് സ്ഥാപിക്കാനായില്ല.


ഗാലറിയില്‍ പെലെയുടെ സാനിധ്യം ആരാധകര്‍ക്കും കളിക്കാര്‍ക്കും വലിയ ആവേശമാണ് പകര്‍ന്നു നല്‍കിയത്. കോല്‍ക്കത്തയെ പ്രോത്സാഹിപ്പിച്ച പെലെയെ ഓരോ തവണയും സൈഡ് സ്ക്രീനില്‍ കാണിക്കുമ്പോള്‍ ആരാധകര്‍ ഇളകിമറിഞ്ഞു. കോല്‍ക്കത്തയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പെലെ ഇന്നു ന്യൂഡല്‍ഹിക്കു പോകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.