ജയം തേടി ബ്രസീലും അര്‍ജന്റീനയും
Tuesday, October 13, 2015 11:20 PM IST
സംപൌളോ: ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ആദ്യമത്സരത്തില്‍ പരാജയമേറ്റുവാങ്ങിയ അര്‍ജന്റീനയും ബ്രസീലും ഇന്നു രണ്ടാം മത്സരത്തിനിറങ്ങുന്നു. ആദ്യമത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയോടു പരാജയപ്പെട്ട ബ്രസീല്‍ വെനിസ്വേലയെയാണ് എതിരിടുന്നത്. അര്‍ജന്റീനയാകട്ടെ, പരാഗ്വെയുടെ വെല്ലുവിളിയാണ് നേരിടുന്നത്. ഇന്നത്തെ മത്സരത്തില്‍ ഇരുടീമും വിജയത്തില്‍ കുറഞ്ഞൊന്നും ആലോചിക്കുന്നില്ല. ആദ്യമത്സരത്തില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും ഇന്നും കളിക്കില്ല. മെസി പരിക്കുമൂലവും നെയമര്‍ വിലക്കുമൂലവുമാണ് കളിക്കാത്തത്. മറ്റു മത്സരങ്ങളില്‍ ഉറുഗ്വെ, കൊളംബിയയെയും പെറു ചിലിയെയും ഇക്വഡോര്‍ ബൊളീവിയയെയും നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.