ഹോക്കി: ഇന്ത്യക്കു തകര്‍പ്പന്‍ ജയം
Saturday, October 10, 2015 12:03 AM IST
ക്രൈസ്റ്ചര്‍ച്ച്: കളി അവസാനിക്കാന്‍ വെറും 40 സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ദരംവീര്‍ സിംഗ് നേടിയ തകര്‍പ്പന്‍ ഗോള്‍ ഇന്ത്യക്കു ജയമൊരുക്കി. 3-2ന്റെ ജയത്തോടെ ന്യൂസിലന്‍ഡിനെതിരായ ഹോക്കി പരമ്പരയില്‍ ഇന്ത്യ 2-1ന്റെ ലീഡ് നേടി. നാലാമത്തെയും അവസാനത്തെയും മത്സരം നാളെയാണ്. രൂപീന്ദര്‍പാല്‍ സിംഗും രമണ്‍ദീപ് സിംഗുമാണ് മറ്റ് ഇന്ത്യന്‍ സ്കോറര്‍മാര്‍. പരമ്പരയിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളിനു ഇന്ത്യ തോറ്റിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.