സാനിയ-ഹിംഗിസ് ഫൈനലില്‍
Saturday, October 10, 2015 12:03 AM IST
ബെയ്ജിംഗ്: സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് കൂട്ടുകെട്ട് വീണ്ടുമൊരു കിരീടനേട്ടത്തിന്റെ പടിക്കല്‍. ചൈന ഓപ്പണ്‍ ടെന്നീസില്‍ സഖ്യം ഫൈനലിലെത്തി. ആതിഥേയ പ്രതീക്ഷയായ ചെന്‍ ലിയാംഗ്-യഫന്‍ വാംഗ് കൂട്ടുകെട്ടിനെ 6-2, 6-3നാണ് തോല്‍പ്പിച്ചത്. ഒരു മണിക്കൂര്‍ ഏഴു മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ അനായാസമായിരുന്നു സാനിയ സഖ്യത്തിന്റെ ജയം. ചൈന ഓപ്പണിലും കിരീടം നേടിയാല്‍ ലോക ഒന്നാംനമ്പര്‍ ജോടിയുടെ സീസണിലെ എട്ടാം കിരീടമാകുമിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.