രഞ്ജി ട്രോഫി: രോഹന് ഇരട്ടസെഞ്ചുറി
രഞ്ജി ട്രോഫി: രോഹന് ഇരട്ടസെഞ്ചുറി
Saturday, October 10, 2015 11:59 PM IST
ഹൈദരാബാദ്: ഫസ്റ് ക്ളാസ് ക്രിക്കറ്റിലെ കന്നി ഡബിള്‍ സെഞ്ചുറിയുമായി കളംനിറഞ്ഞ രോഹന്‍ പ്രേമിന്റെ കരുത്തില്‍ ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു മേല്‍ക്കൈ. രോഹന്റെ മികവില്‍ കേരളം ആദ്യ ഇന്നിംഗ്സില്‍ 401 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദാരബാദ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സെടുത്തിട്ടുണ്ട്.

അഞ്ചിന് 185 എന്നനിലയില്‍ രണ്ടാംദിനം ക്രീസിലിറങ്ങുമ്പോള്‍ 250 റണ്‍സിലേറെ കേരള ക്യാംപ് പ്രതീക്ഷിച്ചിരുന്നില്ല. 106 റണ്‍സുമായി പുറത്താകാതെ നിന്ന രോഹനിലായിരുന്നു പ്രതീക്ഷ. ആദ്യം റൈഫി വിന്‍സന്റ് ഗോമസിനൊപ്പവും (41) പിന്നീട് വാലറ്റത്തെയും ഒപ്പംകൂട്ടി രോഹന്‍ ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. 452 പന്തുകളില്‍ 19 ബൌണ്ടറിയും മൂന്നു സിക്സറുമടക്കമാണ് ഇടംകൈയന്‍ താരം 208 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. കെ.എസ്. മോനിഷും ഫബിദ് അഹമ്മദും 37 റണ്‍സ് വീതമെടുത്തു വാലറ്റത്ത് മികച്ച പിന്തുണ നല്കി.


തിരുവനന്തപുരം സ്വദേശിയായ രോഹന്‍ അണ്ടര്‍-13 തലം മുതല്‍ കേരളാ നിരയിലെ നിര്‍ണായക താരമാണ്. ഇടംകൈയന്‍ ബാറ്റ്സ്മാന്‍ ടീമിനുപകരിക്കുന്ന മികച്ച ഓഫ് ബ്രേക്ക് ബൌളര്‍ കൂടിയാണ്.2005ല്‍ 18-ാം വയസിലാണ് ഫസ്റ് ക്ളാസ് ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ഫസ്റ് ക്ളാസില്‍ 58 മത്സരങ്ങളില്‍ 2850 റണ്‍സ്. എട്ടു സെഞ്ചുറിയും 12 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. 38 വിക്കറ്റുകളും സ്വന്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.