രോഹന്‍ പ്രേമിനു സെഞ്ചുറി, കേരളം അഞ്ചിന് 186
Friday, October 9, 2015 11:36 PM IST
ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് രണ്ടാം റൌണ്ടില്‍ ഹൈദരാബാദിനെ നേരിടുന്ന കേരളത്തിന് ഭേദപ്പെട്ട തുടക്കം. തികഞ്ഞ പ്രതിരോധത്തിലൂന്നി കളിച്ച കേരളം മുന്‍നിര ബാറ്റ്സ്മാന്‍ രോഹന്‍ പ്രേമിന്റെ (പുറത്താകാതെ 106) സെഞ്ചുറി മികവില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ 92 ഓവറില്‍ അഞ്ചിന് 186 എന്ന നിലയിലാണ്. ഓപ്പണര്‍ വി.എ. ജഗദീഷ് 42 റണ്‍സ് നേടി. ഇരുവര്‍ക്കും മാത്രമാണ് തിളങ്ങാന്‍ സാധിച്ചത്. സഞ്ജു സാംസണ്‍ ഒരു റണ്ണിനും സച്ചിന്‍ ബേബി 10 റണ്‍സിനും പുറത്തായി. 10 റണ്‍സെടുത്ത റൈഫി വിന്‍സന്റ് ഗോമസാണ് രേഹന്‍ പ്രേമിനൊപ്പം ക്രീസില്‍. ഹൈദരാബാദിനു വേണ്ടി വിശാല്‍ ശര്‍മയും ആകാശ് ഭണ്ഡാരിയും രണ്ടു വിക്കറ്റ് വീതം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.