അഞ്ചു വര്‍ഷത്തിനുശേഷം മാലിക് പാക് ടെസ്റ് ടീമില്‍
Wednesday, October 7, 2015 12:26 AM IST
ലാഹോര്‍: ഓള്‍റൌണ്ടര്‍ ഷുഹെബ് മാലിക് വീണ്ടും പാക്കിസ്ഥാന്‍ ടെസ്റ് ക്രിക്കറ്റ് ടീമില്‍. ഇംഗ്ളണ്ടിനെതിരേ യുഎഇയില്‍ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിലാണ് മാലിക്കിനെ ഉള്‍പ്പെടുത്തിയത്. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മാലിക്കു പാക് ടെസ്റ് ടീമിലുള്‍പ്പെടുന്നത്. 2010ലാണ് മാലിക്ക് അവസാനമായി ടെസ്റില്‍ കളിച്ചത്. പരമ്പരയ്ക്കുള്ള ടീമിനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സിംബാബ്വെ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചതാണ് ടീമിലേക്കു വിളി വരാന്‍ കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.