യുണൈറ്റഡ്, ചെല്‍സി തോറ്റു
Monday, October 5, 2015 12:01 AM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ സണ്‍ഡേയില്‍ മാഞ്ചസ്റര്‍ യുണൈറ്റഡിനു തോല്‍വി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആഴ്സണലാണ് യുണൈറ്റഡിനെ കീഴടക്കിയത്. ആദ്യ ഇരുപതു മിനിറ്റില്‍ തന്നെ യുണൈറ്റഡിന്റെ വലയില്‍ വീണ മൂന്നു ഗോളുകള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. അലക്സിസ് സാഞ്ചസ് ഇരട്ട ഗോള്‍ (6,19) നേടിയപ്പോള്‍ ഒരണ്ണം മെസ്യൂട്ട് ഓസില്‍ (7) വകയായിരുന്നു.

ചെല്‍സിയുടെ പരാജയപരമ്പരയും തുടരുകയാണ്. സ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ സ്വന്തം ആരാധകര്‍ക്കു മുന്നില്‍ സതാംപ്ടണിനോട് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്‍മാര്‍ തകര്‍ന്നു. സതാംപ്ടണിനുവേണ്ടി സ്റീവന്‍ ഡേവിസ് (43), സയ്ദോ മാനെ (60), ഗാര്‍സിയാനോ (72) എന്നിവര്‍ ഗോള്‍ നേടി. വില്യന്‍ (10) ആണ് ചെല്‍സിയുടെ സ്കോറര്‍. സതാംപ്ടണിനെതിരെ ഒരു ഗോളിനു മുന്നിട്ടുനിന്നശേഷമാണ് നീലകുപ്പായക്കാര്‍ തോല്‍വി വഴങ്ങിയത്. കളിയുടെ പത്താം മിനിറ്റില്‍ ലോക നിലവാരമുള്ള ഫ്രീകിക്കിലൂടെ വില്യനാണ് ചെല്‍സിയെ മുന്നിലെത്തിച്ചത്.


ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ 1-1ന് എവര്‍ട്ടണ്‍ സമനിലയില്‍ കുടുക്കി. 41-ാം മിനിറ്റില്‍ ലിവര്‍പൂളിനെ ഡാനി ഇംഗ്സ് മുന്നിലെത്തിച്ചെങ്കിലും എവര്‍ട്ടണിന്റെ സമനില ഗോള്‍ റൊമേലു ലുക്കാക്കു (45+1) വിലൂടെയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.