ബാഴ്സ തോറ്റു
Sunday, October 4, 2015 12:27 AM IST
സെവിയ്യ: ലയണല്‍ മെസിയില്ലാത്ത ചാമ്പ്യന്‍സ് ലീഗ് ജയിച്ച ബാഴ്സലോണയെ സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ സെവിയ്യ 2-1ന് മറിച്ചു. സെവിയ്യയ്ക്കുവേണ്ടി മൈക്കിള്‍ ക്രോഹന്‍ ഡെല്‍ഹ്ലി (52). ഇബോറ (58) എന്നിവരാണ് ഗോള്‍ നേടിയത്. ബാഴ്സയുടെ ആശ്വാസ ഗോള്‍ നെയ്മര്‍ (74) വകയായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബയേര്‍ ലെവര്‍കൂസനോട് ബാഴ്സ കഷ്ടിച്ചാണ് ജയിച്ചത്. ആ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ പോയിന്റ് നിലയില്‍ പതിനാറാമതുള്ള സെവിയയ്ക്കെതിരെ ഇറങ്ങിയപ്പോള്‍ ബാഴ്സ വലിയ വിജയമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ സ്വന്തം ആരാധകരുടെ മുന്നില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ വീരോചിതം കളിച്ച സെവിയ്യ ജയം തട്ടിയെടുത്തു.മെസിയുടെ അഭാവത്തില്‍ ബാഴ്സ മുന്നേറ്റത്തില്‍ താളം നഷ്ടപ്പെട്ടവരെപ്പോലെയാണ് കളിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.