ജോക്കോവിച്ചിന്റെ തമാശനൃത്തം
ജോക്കോവിച്ചിന്റെ തമാശനൃത്തം
Friday, September 4, 2015 10:58 PM IST
വാഷിംഗ്ടണ്‍: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാംനമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്റെ തമാശ നൃത്തം. രണ്ടാം റൌണ്ട് മത്സരത്തിനിടെ ഗാലറിയില്‍ നൃത്തം ചെയ്ത ആരാധകനൊപ്പമായിരുന്നു ജോക്കോവിച്ചിന്റെ ആനന്ദ നൃത്തം. ഓസ്ട്രിയയുടെ ആന്‍ഡ്രിയാസ് ഹെയ്ഡറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച ജോക്കോവിച്ച് മല്‍സരത്തെക്കുറിച്ച് സംസാരിക്കവെയാണ് രണ്ടാം സെറ്റില്‍ ഗാലറിയില്‍ നൃത്തം ചെയ്ത ആരാധകനെക്കുറിച്ചുള്ള ചോദ്യമെത്തിയത്. നൃത്തം ആസ്വദിച്ചെന്ന് ജോക്കോവിച്ച് പറഞ്ഞു. അപ്പോഴേക്കും ആരാധകനെയും കിട്ടി. തുടര്‍ന്ന് ആരാധകനെ ക്വാര്‍ട്ടിലേക്ക് ജോക്കോവിച്ച് ക്ഷണിച്ചു. ആരാധകന്‍ കളിച്ചുതുടങ്ങിയതോടെ ടീ ഷര്‍ട്ടും കൈയില്‍ പിടിച്ച് ജോക്കോവിച്ചും നൃത്തം തുടങ്ങി.


മനസുനിറഞ്ഞ് നൃത്തംചെയ്ത ജോക്കോവിച്ചും അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷിയായ ആര്‍തര്‍ ആഷ് സ്റ്റേഡിയത്തിലെ ആരാധകരും ഹാപ്പി. പണ്ടുമുതലേ ഇത്തരത്തിലുള്ള തമാശകളിലൂടെ ആരാധകരെ കൈയിലെടുക്കാന്‍ ജോക്കോവിച്ചിനു പ്രത്യേക നൈപുണ്യമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.