യുഎസ് ഓപ്പണ്‍: ഫെഡറര്‍, മുറെ, വാവ്റിങ്ക രണ്ടാം റൌണ്ടില്‍
യുഎസ് ഓപ്പണ്‍: ഫെഡറര്‍, മുറെ, വാവ്റിങ്ക രണ്ടാം റൌണ്ടില്‍
Thursday, September 3, 2015 11:34 PM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ കരുത്തര്‍ മുന്നോട്ട്. പുരുഷന്‍മാരുടെ ഒന്നാം റൌണ്ട് മത്സരങ്ങളില്‍ ആറ് കളിക്കാര്‍ക്ക് പരിക്കേറ്റു പുറത്തായി. ലോക രണ്ടാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍, ബ്രിട്ടന്റെ ആന്‍ഡി മുറെ, സ്റാനിസ്ളാസ് വാവ്റിങ്ക, തോമസ് ബെര്‍ഡിച്ച് എന്നിവര്‍ രണ്ടാം റൌണ്ടില്‍ കടന്നു. വനിതകളില്‍ സിമോണ ഹാലെപ്, വിക്ടോറിയ അസരെങ്ക, കരോളിന്‍ വോസ്നിയാകി എന്നിവര്‍ രണ്ടാം റൌണ്ടില്‍ പ്രവേശിച്ചു. ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-1, 6-2, 6-2) അര്‍ജന്റീനയുടെ ലിയനാര്‍ഡോ മെയറെ തോല്‍പ്പിച്ചു. മുറെ ഓസ്ട്രേലിയയുടെ നിക് കിര്‍ഗിയസിനെ 7-5, 6-3, 4-6, 6-1 പരാജയപ്പെടുത്തി. സ്വിസ് താരം വാവ്റിങ്ക സ്പെയിന്റെ അല്‍ബര്‍ട്ട് റാമോസ്-വിനോലസിനെ 7-5, 6-4, 7-6 (8-6)ന് തോല്‍പ്പിച്ചു.

ഡേവിഡ് ഫെറര്‍ മോള്‍ഡോവയുടെ റാഡു അല്‍ബട്ടിനെ 4-6, 7-5, 6-1, 6-0ന് തോല്‍പ്പിച്ചു. തോമസ് ബെര്‍ഡിച്ച് ബ്ജോണ്‍ ഫ്രാന്‍താന്‍ഗലോയെ 6-3, 6-2, 6-4 പരാജയപ്പെടുത്തി. നിലവിലെ ചാമ്പ്യന്‍ മരിയന്‍ സിലിച്ച് അര്‍ജന്റീനയുടെ ഗിഡോ പെലയെ 6-3, 7-6(7-3), 7-6(7-3)ന് തകര്‍ത്തു. ജോ വില്‍ഫ്രഡ് സോംഗ, ഗില്‍സ് സൈമണ്‍, കെവിന്‍ ആന്‍ഡേഴ്സണ്‍, ജോണ്‍ ഇസ്നര്‍ എന്നിവര്‍ രണ്ടാം റൌണ്ടില്‍ കടന്നു.


വനിതകളില്‍ ലൂസി സഫറോവയെ യുക്രെയിന്റെ ലീസിയ സുറെന്‍കോ 6-4, 6-1ന് കീഴടക്കി. സെറീന വില്യംസിന്റെ എതിരാളി വിറ്റാലിയ ഡയ്ചെങ്കോവിന് മത്സരം തുടങ്ങി 30 മിനിറ്റിനുശേഷമുണ്ടായ പരിക്കിനെത്തുടര്‍ന്ന് പിന്മാറി. ഇതോടെ സെറീന രണ്ടാം റൌണ്ടില്‍ പ്രവേശിച്ചു. സിമോണ ഹാലെപ്പിന്റെ എതിരാളി മരീന എറാകോവിച്ചിന് കാല്‍മുട്ടിന് പരിക്കിനെത്തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കിയില്ല. ഹാലെപ് 6-2, 3-0ന് മുന്നില്‍നില്‍ക്കേയാണ് മരീന പിന്മാറിയത്. കരോളിന്‍ വോസ്നിയാക്കി അമേരിക്കയുടെ ജേമി ലിയോബയെ 6-2, 6-0യെ തോല്‍പ്പിച്ചു. വിക്ടോറി അസാരങ്ക 6-1, 6-2ന് ലൂസി ഹര്‍ഡെകയെ തോല്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.