ഡേവിഡ് ഗിയ ഉടന്‍ മാഡ്രിഡിലെത്തില്ല
ഡേവിഡ് ഗിയ ഉടന്‍ മാഡ്രിഡിലെത്തില്ല
Wednesday, September 2, 2015 10:12 PM IST
മാഡ്രിഡ് : കരാര്‍ രേഖകള്‍ സമത്തു സമര്‍പ്പിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഡേവിഡ് ഗിയയുടെ റയല്‍ പ്രവേശനം അനിശ്ചിതത്വത്തിലായി. 29 ദശലക്ഷം പൌണ്ടിനാണ് മാഞ്ചസ്ററില്‍നിന്ന് ഗിയയെ റയല്‍ വാങ്ങിയത്. ട്രാന്‍സ്ഫറിനുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ട അവസാന ദിനം ഓഗസ്റ് 31നായിരുന്നു. കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ റയലിന് സാധിക്കാതിരുന്നതിനേത്തുടര്‍ന്നാണ് ഗിയയുടെ പ്രവേശനം മുടങ്ങിയത്. എന്നാല്‍, ഇപ്പോഴത്തെ തടസം സാങ്കേതികം മാത്രമാണെന്നും അത് ഉടന്‍ പരിഹരിക്കുമെന്നും റയല്‍ മാഡ്രിഡ് അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.