മാഞ്ചസ്ററിലേക്ക് ഇല്ലെന്നു നെയ്മര്‍
മാഞ്ചസ്ററിലേക്ക് ഇല്ലെന്നു നെയ്മര്‍
Monday, August 31, 2015 12:05 AM IST
ബാഴ്സലോണ: ബാഴ്സലോണ വിട്ട് ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് താന്‍ മാറുകയാണെന്ന വാര്‍ത്തകള്‍ ബ്രസീല്‍ താരം നെയ്മര്‍ നിഷേധിച്ചു. ലോക റിക്കാര്‍ഡ് തുകയായ 218 ദശലക്ഷം ഡോളറിന് നെയ്മര്‍ ചുവന്ന ചെകുത്താന്മാര്‍ക്കൊപ്പം ചേരുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാഴ്സലോണ ടീമിനൊപ്പം താന്‍ സന്തോഷവാനാണെന്ന് നെയ്മര്‍ പറഞ്ഞു. നെയ്മറുടെ ഈ പ്രസ്താവന മാഞ്ചസ്റര്‍ പരിശീലകന്‍ ലൂയിസ് വാന്‍ ഗാലിനു കനത്ത തിരിച്ചടിയാണ്. നെയ്മറെ ടീമിലെത്തിക്കാനുള്ള ശ്രമത്തിനാണ് ഇതോടെ തിരിച്ചടിയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.