മഡ് റേസ് മത്സരം ആവേശമായി
മഡ് റേസ് മത്സരം ആവേശമായി
Monday, August 31, 2015 12:05 AM IST
കോതമംഗലം: കാണികളില്‍ ആവേശം വിതറി ഭൂതത്താന്‍കെട്ടില്‍ രണ്ടു ദിവസം നീണ്ടുനിന്ന വാശിയേറിയ മഡ് റേസ് മത്സരം സമാപിച്ചു. ഇന്നലെ ഇരുചക്രവാഹനങ്ങളുടെ മത്സരമാണ് നടന്നത്. ബിഗിനേഴ്സ്, നോവേഴ്സ്, എക്സ്പേര്‍ട്ട് ഗ്രൂപ്പ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരം. സാഹസിക ഡ്രൈവില്‍ അമ്പതിലേറെ ഇരുചക്രവാഹനങ്ങള്‍ മാറ്റുരച്ചു.

വെള്ളം വറ്റിക്കിടക്കുന്ന ഭൂതത്താന്‍കെട്ട് ജലസംഭരണിയില്‍ പ്രത്യേകം തയാറാക്കിയ ട്രാക്കിലായിരുന്നു മത്സരം നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിനു ബൈക്ക് റേസ് പ്രേമികളാണു മത്സരം കാണുവാന്‍ ഭൂതത്താന്‍കെട്ടിലെത്തിയത്. ജലസംഭരണിക്കു ചുറ്റുമുള്ള ഉയര്‍ന്ന പ്രദേശം പ്രകൃതിദത്തമായി ഒരുക്കിയ ഗാലറി പോലെയാണ് അനുഭവപ്പെട്ടത്. കാണികള്‍ക്ക് അപകടമില്ലാതെ മത്സരം വീക്ഷിക്കാന്‍ ചുറ്റുമുള്ള ഉയര്‍ന്ന പ്രദേശം സൌകര്യപ്രദമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.