മാഞ്ചസ്ററിനെ സ്വാന്‍സീ അട്ടിമറിച്ചു
Monday, August 31, 2015 12:03 AM IST
ലണ്ടന്‍: ഒന്നിനെതിരേ രണ്ടു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ച് സ്വാന്‍സീ സിറ്റി കരുത്തു തെളിയിച്ചു. യുവാന്‍ മാട്ടയിലൂടെ മാഞ്ചസ്റ്റര്‍ ടീമാണ് ആദ്യം മുന്നിലെത്തിയതെങ്കിലും 61 മിനിറ്റില്‍ ആന്‍ഡ്രൂ അയുവിലുടെ സമനിലയും 66-ാം മിനിറ്റില്‍ ഗോമിസിലൂടെ വിജയവും സ്വാന്‍സീ സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളിന് സതാംപ്ടണ്‍, നോര്‍വിച്ചിനെ പരാജയപ്പെടുത്തി. പരാജയത്തോടെ മാഞ്ചസ്റ്റര്‍ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. സിറ്റിയാണ് മുന്നില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.