സിറ്റി ജയിച്ചു, ചെല്‍സിക്കു തോല്‍വി
Sunday, August 30, 2015 11:41 PM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റര്‍ സിറ്റി ജയം തുടരുന്നു. സെല്‍ഫ് ഗോളില്‍ ആഴ്സണല്‍ ജയത്തോടെ തിരിച്ചെത്തിയപ്പോള്‍ ലിവര്‍പൂളും ചെല്‍സിയും ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വാറ്റ്ഫോര്‍ഡിനെയാണ് തോല്പിച്ചത്. റഹീം സ്റെര്‍ലിംഗ് (47), ഫെര്‍ണാണ്ടീഞ്ഞോ (56) എന്നിവരാണ് ഗോള്‍ കണ്െടത്തിയത്. ന്യൂകാസില്‍ യുണൈറ്റഡിനെതിരേ ആഴ്സണലിന്റെ നിറംമങ്ങിയ ജയം ഫാബ്രിസിയോ കോലോസിനി (52)യുടെ സെല്‍ഫ് ഗോളിലായിരുന്നു. ലിവര്‍പൂളിനെ വെസ്റ് ഹാം യുണൈറ്റഡ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി. വെസ്റ്റ് ഹാമിനുവേണ്ടി തുടക്കത്തില്‍തന്നെ മാനുവല്‍ ലാന്‍സിനി (3) ഗോള്‍ നേടി. 29ാം മിനിറ്റില്‍ മാര്‍ക്ക് നോബിള്‍ വെസ്റ്റ് ഹാമിന്റെ രണ്ടാം ഗോളും തികച്ചു. ക്രിസ്റല്‍ പാലസാണ് ചെല്‍സിയെ അട്ടിമറിച്ചത്. സ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ബ്രയാന്‍ സാക്കോ (65) ജെഫ് വാര്‍ഡ് (81) എന്നിവര്‍ ക്രിസ്റലിനായി വലകുലുക്കിയപ്പോള്‍ ചെല്‍സിയുടെ മറുപടി ഫാല്‍ക്കാവോയുടെ (79) ഗോളിലൊതുങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.